SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Hridayam Thudiyaay Thengi 2002
Peythozhinju maamazhayum Paathiyaaya jeevithavum Venal ventha paathayile.... Thaanthanaaya yaathrakkaaraa.... Hridayam thudiyaay thengi Idarum swaramaay paadi Irulil thalarum janmame... Eriyaakkanalin naalame... Azhiyaachuzhiyil thuzhayaathozhukum Azhalin shalabham njaan.... Aakaashame saakshi nee.... Hridayam thudiyaay thengi Idarum swaramaay paadi.. Madhura vasantha nilaavine Maarilurangum jeevane.... Pranayamaninja kinaavine Vyadhayil marannu maranju njaan.... Akale mukile thengiyo.... Anthiyurangaan vaikiyo.... Hridayam thudiyaay thengi Idarum swaramaay paadi.. Oh...oh...oh... Kanneerin kalpadavil njaan Karivaavin kaithiriyallo... Veruthe en nomparamellaam Kanal pollum punchiriyallo... Yaathara thudarnnu kazhinju Oru maathra marannu kazhinju Iniyoru janmam thiri theliyumpol Uyirukalonnaavaan... Nakshthrame saakshi nee... (hridayam thudiyaay...) പെയ്തൊഴിഞ്ഞു മാമഴയും പാതിയായ ജീവിതവും വേനൽ വെന്ത പാതയിലെ.... താന്തനായ യാത്രക്കാരാ.... ഹൃദയം തുടിയായ് തേങ്ങി ഇടറും സ്വരമായ് പാടി ഇരുളിൽ തളരും ജന്മമേ... എരിയാക്കനലിൻ നാളമേ... അഴിയാച്ചുഴിയിൽ തുഴയാതൊഴുകും അഴലിൻ ശലഭം ഞാൻ.... ആകാശമേ സാക്ഷി നീ.... ഹൃദയം തുടിയായ് തേങ്ങി ഇടറും സ്വരമായ് പാടി.. മധുരവസന്ത നിലാവിനെ മാറിലുറങ്ങും ജീവനെ.... പ്രണയമണിഞ്ഞ കിനാവിനെ വ്യഥയിൽ മറന്നു മറഞ്ഞു ഞാൻ.... അകലേ...മുകിലേ തേങ്ങിയോ.... അന്തിയുറങ്ങാൻ വൈകിയോ.... ഹൃദയം തുടിയായ് തേങ്ങി ഇടറും സ്വരമായ് പാടി.. ഓ...ഓ...ഓ..... കണ്ണീരിൻ കല്പടവിൽ ഞാൻ കരിവാവിൻ കൈത്തിരിയല്ലോ... വെറുതെ എൻ നൊമ്പരമെല്ലാം കനൽ പൊള്ളും പുഞ്ചിരിയല്ലോ... യാത്ര തുടർന്നു കഴിഞ്ഞു ഒരു മാത്ര മറന്നു കഴിഞ്ഞു ഇനിയൊരു ജന്മം തിരി തെളിയുമ്പോൾ ഉയിരുകളൊന്നാവാൻ... നക്ഷത്രമേ സാക്ഷി നീ... (ഹൃദയം തുടിയായ്...)
Movie/Album name: Chirikkudukka
Artists