ആ...ആ....ആ...ആ.... ഹിമബിന്ദുവായ് പിറന്നു നിൻ മെയ് തഴുകാൻ കഴിഞ്ഞുവെങ്കിൽ അനുരാഗഗീതമായ് ഞാനലിഞ്ഞിടാം.... ഹിമബിന്ദുവായ് പിറന്നു നിൻ മെയ് തഴുകാൻ കഴിഞ്ഞുവെങ്കിൽ....
നീ നടന്നു പോകേ...പൂ വിരിഞ്ഞതെന്തേ.... നീ നടന്നു പോകേ.... എന്റെയുള്ളിൽ വീണ്ടും വീണ പാടി മെല്ലെ എൻ വികാരവീഥികൾ പൊന്നണിഞ്ഞ വേളയിൽ നിന്നെയൊന്നു കാണുവാൻ കാത്തു നിന്നു ഞാൻ... ഹിമബിന്ദുവായ് പിറന്നു നിൻ മെയ് തഴുകാൻ കഴിഞ്ഞുവെങ്കിൽ....
നിന്റെ മന്ദഹാസം ഇന്ദ്രചാപമായി നിന്റെ മന്ദഹാസം.... ഇഷ്ടമൗനമെല്ലാം സ്വപ്നസാന്ദ്രമായി തങ്കവെയിലിലായിരം സൂര്യകാന്തി പൂത്തപോൽ കാറ്റിലാടിനിന്ന നിന്നിൽ ഞാനലിഞ്ഞിടാം....