Himashaila

2000
Lyrics
Language: English

Himashaila saundaryamaay
Ozhukunna shivagangayaay...
Unarunnu neelaambari....ekaantha raagaambari
Shathakodi janmangal thedunna saanthwanam
Padarunna hridayaanjali....
Himashaila soundaryamaay
Ozhukunna shivagangayaay...
Aa...aa...aa....

Kharahara priyaraagabhaavam
Aathmasudhaamayaraagam....
Innente manassinte pulakitha manthra-
Vipanchikayilozhuki....
Kharahara priyaraagabhaavam
Chithravasanthangal paadunna swarggeeya raagam
Saphala manoradharaagam
Asulabha kaarunyaraagam
Ushassinte karavalayangalil
Lalithalavanga lathaavaliyaadum
Kharahara priyaraagabhaavam....
Aa...aa....aa...

Shaarada chandrika peytha nisheedhathil
Virahini raadhika paadiya gaanam
Nithya kalyaana vasantham thediya
Gopaalikamaar thengiya raagam
Shaarada chandrika peytha nisheedhathil...
Pramadavanangalile sthree janmam
Paadiya saandra manomaya raagam
Shaarada chandrika peytha nisheedhathil...aa..aa...

Sanisa nisadhani
Magama gamasama
Dhapadha padhamadha
Sanisa nisa ninisasa gaagasaasa
Maamagaaga neenidhaadha
Sagama gamadha madhani dhanisa
Nisaga nisama nisapaa..
Magarisa nidhapama
Garisani dhapa sa pa saa..
Language: Malayalam

ഹിമശൈലസൗന്ദര്യമായ്
ഒഴുകുന്ന ശിവഗംഗയായ്.....
ഉണരുന്നു നീലാംബരി....ഏകാന്തരാഗാംബരി
ശതകോടി ജന്മങ്ങള്‍ തേടുന്ന സാന്ത്വനം
പടരുന്ന ഹൃദയാഞ്ജലി....
ഹിമശൈലസൗന്ദര്യമായ്
ഒഴുകുന്ന ശിവഗംഗയായ്.....
ആ....ആ....ആ....ആ....

ഖരഹരപ്രിയരാഗഭാവം ആത്മസുധാമയരാഗം
ഇന്നെന്റെ മനസ്സിന്റെ പുളകിതമന്ത്ര-
വിപഞ്ചിയിലൊഴുകി...ഖരഹരപ്രിയരാഗഭാവം
ചിത്രവസന്തങ്ങള്‍ പാടുന്ന സ്വര്‍ഗ്ഗീയരാഗം
സഫല മനോരഥരാഗം അസുലഭകാരുണ്യരാഗം
ഉഷസ്സിന്റെ കരവലയങ്ങളില്‍
ലളിതലവംഗ ലതാവലിയാടും....
ഖരഹരപ്രിയരാഗഭാവം....
ആ....ആ....ആ....ആ....

ശാരദചന്ദ്രിക പെയ്ത നിശീഥത്തില്‍
വിരഹിണി രാധിക പാടിയ ഗാനം...
നിത്യകല്യാണവസന്തം തേടിയ
ഗോപാലികമാര്‍ തേങ്ങിയ രാഗം...
ശാരദചന്ദ്രിക പെയ്ത നിശീഥത്തില്‍
പ്രമദവനങ്ങളിലെ സ്ത്രീജന്മം
പാടിയ സാന്ദ്രമനോമയരാഗം
ശാരദചന്ദ്രിക പെയ്ത നിശീഥത്തില്‍...ആ...

സനിസ നിസധനി
മഗമ ഗമസമ
ധപധ പധമധ
സനിസ നിസ നീനിസാസ ഗാഗസാസ
മാമഗാഗ നീനിധാധ
സഗമ ഗമധ മധനി ധനിസ
നിസഗ നിസമ നിസപാ....
മഗരിസ നിധപമ
ഗരിസനി ധപ സ പ സാ...
Movie/Album name: Mazha
Artists