Hridayamuraliyude raagam

1998
Lyrics
Language: English

Aa....aa.....aa.....
Hridayamuraliyude raagam
Vana shilakalaliyumoru yaamam
Ithu kanwaashramam muni kanye
Oru kanneerkkanam ninnaathmaavilo
Pozhiyunnuu....mizhineeril...aa....aa...aa...
Thedunnathaare nee.......
Hridayamuraliyude raagam
Vana shilakalaliyumoru yaamam

Pidamaanin mizhikalkku niramekum ninne
Mohichu yuvaraajan....
Vanamullakkodikalkku kuliroottum neram
Laalichuu rathilolam...
Oru dharmmasankadam ninkkeki naadhan..
Pirinje poy...marunaalil
Urangaatha manassinte ekaantha raavil
Kezhunnathenthinu nee....aa....aa...
Hridayamuraliyude raagam
Vana shilakalaliyumoru yaamam

Piriyaatha sakhimaarkku thanalekiyengo
Pokunnuu priya thozhi....
Adayaalam theliyunna vaagdaanamallo
Veene poy nadi thannil...
Ini ninneyariyilla ariyilla mannan
Madanguu nee vidhipole....
Ithihaasa kadhakalkku paalootti
Innum thengunnathenthinu nee...
..aa....aa...aa...aa....
(hridayamuraliyude raagam...)
Language: Malayalam

ആ....ആ.....ആ.....
ഹൃദയമുരളിയുടെ രാഗം
വനശിലകളലിയുമൊരു യാമം
ഇതു കണ്വാശ്രമം മുനികന്യേ
ഒരു കണ്ണീര്‍ക്കണം നിന്നാത്മാവിലോ
പൊഴിയുന്നൂ....മിഴിനീരില്‍ ...ആ....ആ...ആ...
തേടുന്നതാരേ...നീ.......
ഹൃദയമുരളിയുടെ രാഗം
വനശിലകളലിയുമൊരു യാമം....

പിടമാനിന്‍ മിഴികള്‍ക്കു നിറമേകും നിന്നെ
മോഹിച്ചൂ യുവരാജന്‍
വനമുല്ലക്കൊടികള്‍ക്കു കുളിരൂട്ടും നേരം
ലാളിച്ചൂ രതിലോലം...
ഒരു ധര്‍മ്മസങ്കടം നിനക്കേകി നാഥന്‍
പിരിഞ്ഞേ പോയ്‌...മറുനാളില്‍
ഉറങ്ങാത്ത മനസ്സിന്റെ ഏകാന്തരാവില്‍
കേഴുന്നതെന്തിനു നീ...ആ....ആ...
ഹൃദയമുരളിയുടെ രാഗം
വനശിലകളലിയുമൊരു യാമം....

പിരിയാത്ത സഖിമാര്‍ക്കു തണലേകിയെങ്ങോ
പോകുന്നൂ പ്രിയതോഴി....
അടയാളം തെളിയുന്ന വാഗ്ദാനമല്ലോ
വീണേ പോയ്‌ നദി തന്നില്‍
ഇനി നിന്നെയറിയില്ല..അറിയില്ല മന്നന്‍
മടങ്ങൂ നീ വിധിപോലെ....
ഇതിഹാസ കഥകള്‍ക്കു പാലൂട്ടി ഇന്നും
തേങ്ങുന്നതെന്തിനു നീ...
...ആ....ആ...ആ...
(ഹൃദയമുരളിയുടെ രാഗം.)
Movie/Album name: Manthrikkochamma
Artists