Hridayam Niraye Nin Chinthakalaay [M]

1991
Lyrics
Language: English

Hridayam niraye nin chinthakalaal nilppuu njaan
Hridayam niraye nin chinthakalaal nilppuu njaan
En priyayaam nin anuraagathil alivuu njaan
Anupadamennil nin chalanangal arivuu njaan
En priyayaam nin anuraagathil alivuu njaan....

Ee virahathin vedanayarivuu
Nammude chethana maathram
Pidayum karalin naadam neele
Maattoliyaakum neram
Ninnekkoodaathen ullin kili urangaathe
En priyayaam nin anuraagathil alivuu njaan....

Pravahikkunnu sneham ninamaay
Sirayil ninnum sirayil
Pranayathin kaikal shoonyamaakumpol
Dhairyavumenthe vediyaan....
Onnaay maarum manangal randaay theerkkaruthe..
En priyayaam nin anuraagathil alivuu njaan....
(hridayam niraye....)
Language: Malayalam

ഹൃദയം നിറയെ നിന്‍ ചിന്തകളാല്‍ നിൽ‌പ്പൂ ഞാന്‍
ഹൃദയം നിറയെ നിന്‍ ചിന്തകളാല്‍ നിൽ‌പ്പൂ ഞാന്‍
എൻ പ്രിയയാം നിന്‍ അനുരാഗത്തില്‍ അലിവൂ ഞാന്‍
അനുപദമെന്നില്‍ നിന്‍ ചലനങ്ങള്‍ അറിവൂ ഞാന്‍
എൻ പ്രിയയാം നിന്‍ അനുരാഗത്തില്‍ അലിവൂ ഞാന്‍‍....

ഈ വിരഹത്തിന്‍ വേദനയറിവൂ
നമ്മുടെ ചേതന മാത്രം
പിടയും കരളിന്‍ നാദം നീളെ
മാറ്റൊലിയാകും നേരം
നിന്നെക്കൂടാതെന്നുള്ളിൻ കിളി ഉറങ്ങാതെ
എൻ പ്രിയയാം നിന്‍ അനുരാഗത്തില്‍ അലിവൂ ഞാന്‍‍....

പ്രവഹിക്കുന്നു സ്നേഹം നിണമായ്
സിരയില്‍ നിന്നും സിരയില്‍
പ്രണയത്തിന്‍ കൈകള്‍ ശൂന്യമാകുമ്പോള്‍
ധൈര്യവുമെന്തേ വെടിയാന്‍....
ഒന്നായ് മാറും മനങ്ങള്‍ രണ്ടായ് തീര്‍ക്കരുതേ..
എൻ പ്രിയയാം നിന്‍ അനുരാഗത്തില്‍ അലിവൂ ഞാന്‍‍....
(ഹൃദയം നിറയെ....)
Movie/Album name: Inapraavukal
Artists