കടലുകള്‍ താണ്ടി വന്നു – കാണാ പ്പൊന്നും തേടി വന്നു (കടലുകള്‍ ) ഞമ്മന്റെ നാട്ടിലെ ഗന്ജാളമാരുടെ കസേരപ്പോരുകള്‍ – പാടു കടലുകള്‍ താണ്ടി വന്നു – കാണാ പ്പൊന്നും തേടി വന്നു
നാട് വിട്ടോടീ വീട് വിട്ടോടീ വന്നടത്താഹെ കണ്ടടത്താഹെ പന്തപ്പടയൊരുക്കം – അയ്യോ (നാട് ) കണ്ടു ഭയന്ന് പോയ് സ്കഡ് മിസ്സൈലും പാട്രിയോട്ടും കൂട്ടിയിടിച്ചു തലയ്ക്കു മേലും കാലിന്നടിയിലും തകരും മിസ്സൈലുകള്‍ - അളിയാ കടലുകള്‍ താണ്ടി വന്നു – കാണാ- പ്പൊന്നും തേടി വന്നു
അതിമോഹം കൊണ്ടോടി – സ്വര്‍ണ്ണ- പ്പാടം കണ്ടെത്തി ആയിരം സ്വപ്നം തിരമാലകളായ് എണ്ണപ്പാടകളായ് (അതിമോഹം ) ഇരവും പകലും വേലയെടുത്തു നേടിയതെല്ലാം വെള്ളത്തിലായി ഇബിലീസിന്റെ പിടിയിലമര്‍ന്നു തകര്‍ന്നു പോയളിയാ – പാടു കടലുകള്‍ താണ്ടി വന്നു – കാണാ- പ്പൊന്നും തേടി വന്നു വന്ന നാടും പോയീ സ്വന്ത നാടും പോയീ സ്വര്‍ഗ്ഗത്തിലല്ല നരകത്തിലല്ലാ ത്രിശങ്കുസ്വര്‍ഗ്ഗത്തില്‍ (വന്ന നാടും ) നാട്ടിലോട്ടു ചെന്നാല്‍ തിന്തിക്കിണ തോം തോം വീട്ടിലോട്ടു ചെന്നാല്‍ തത്തിത്തരികിട തിത്തോം നാട്ടിലുമല്ല വീട്ടിലുമല്ല നീണ്ടാ പുര ചായ്പ്പില്‍