ചാരം മൂടിയ ചന്ദനച്ചിതയിൽ ആരും കാണാക്കനലുകളായ് (ചാരം..) ഇനിയവശേഷിപ്പതൊന്നു മാത്രം ഒരു പിടിയോർമ്മകൾ അത്രമാത്രം ഒരുനാളും കാണാത്ത പൂക്കണികൾ വെറുതെ കൊതിച്ചതിന്നോർമ്മ മാത്രം
(ഹൃദയത്തിൻ)
ആരോകല്ലെറിഞ്ഞെന്റെ തേന്മാവിൽനി- ന്നായിരം കിളികൾ പറന്നുപോയി (ആരോ) ചിറകുതളർന്നൊരു പക്ഷിമാത്രം തിരികേ ചില്ലയിൽ വന്നിരുന്നു ഒരു മാന്തളിരിനെ തേൻ കനിയേ വെറുതേ ഇനീയും കിനാവു കാണാൻ (ഹൃദയത്തിൻ)