Haritha

1988
Lyrics
Language: English

Harithamanonjamee thaazhvarayil
Harinangal meyumee pulththarayil
Mizhi poottiyellam marannirunnu
Muralikayoothunna paattukaaraa
Oru pakalswapnathilenna pole
Veruthe neeyenthinu vannu
(haritha..)

Oru gaanamonnichirunnu paadaan
Parayoo ninakkishtamalle (2)
Oru swapnamonnichirunnu kaanaan
Parayoo namukku kazhiyukille(2)
Dukhangalellaam marannu namukkoru
Swarggam chamaykkuvaan aavukille
(haritha..)

Veyil mangumanthiyil akkare poy
Verutheyirikkuvathenthe (2)
Karalil kudi vechoraalinaalen
Kadhakal pathukke parakayalle (2)
Onnichoru manthra kambalameriyaa
Vinnil parakkaan kothikkayalle
(haritha..)
Language: Malayalam

ഹരിത മനോജ്ഞമീ താഴ്വരയിൽ
ഹരിണങ്ങൾ മേയുമീ പുൽത്തറയിൽ
മിഴി പൂട്ടിയെല്ലാം മറന്നിരുന്നു
മുരളികയൂതുന്ന പാട്ടുകാരാ
ഒരു പകൽ സ്വപ്നത്തിലെന്ന പോലെ
വെറുതേ നീയെന്തിന്നു വന്നു
(ഹരിത മനോജ്ഞമീ...)

ഒരു ഗാനമൊന്നിച്ചിരുന്നു പാടാൻ
പറയൂ നിനക്കിഷ്ടമല്ലേ (2)
ഒരു സ്വപ്നമൊന്നിച്ചിരുന്നു കാണാൻ
പറയൂ നമുക്ക് കഴിയുകില്ലേ (2)
ദുഃഖങ്ങളെല്ലാം മറന്നു നമുക്കൊരു
സ്വർഗ്ഗം ചമയ്ക്കുവാൻ ആവുകില്ലേ
(ഹരിത മനോജ്ഞമീ...)

വെയിൽ മങ്ങുമന്തിയിലക്കരെപ്പോയ്
വെറുതേയിരിക്കുവതെന്തേ (2)
കരളിൽ കുടി വെച്ചോരാളിനാലെൻ
കഥകൾ പതുക്കെ പറകയല്ലേ (2)
ഒന്നിച്ചൊരു മന്ത്രകംബളമേറിയാ
വിണ്ണിൽ പറക്കാൻ കൊതിക്കയല്ലേ
(ഹരിത മനോജ്ഞമീ...)
Movie/Album name: Kshanikam (Kavaadam)
Artists