ഹൃദയം ഒരു വല്ലകി ഉണരും ഒരു പല്ലവി എന്നും എന്നും ഓര്‍മ്മ വെയ്ക്കാന്‍ ഇന്ന് പാടും പല്ലവി നമ്മള്‍ പാടും പല്ലവി (ഹൃദയം ഒരു വല്ലകി)
വര്‍ണ്ണ ചിറകും നേടി വിണ്ണിന്‍ വനികയും തേടി ഓരോ ദിനവും മറഞ്ഞാലും ഒരുദിനം ഓര്‍മ്മയില്‍ പൂവിരിക്കും ഈ സുദിനം ഈ ധന്യ ദിനം ഈ സുദിനം ഈ ധന്യ ദിനം (ഹൃദയം ഒരു വല്ലകി)
മഞ്ഞില്‍ മഴയില്‍ മുങ്ങി കയ്പ്പും മധുരവുമായി ഇനിയും കാലം പോയാലും ഇതുപോല്‍ നാമെന്നും പുലരേണം പിരിയാതെ വേര്‍പിരിയാതെ പിരിയാതെ വേര്‍പിരിയാതെ (ഹൃദയം ഒരു വല്ലകി)