ഹൃദയശാരികേ ഉണരുക നീ അമൃതസ്വരങ്ങൾ അരുളുക നീ (2) അഴകിൻ പടവിൽ മഴവിൽ നടയിൽ (2) ഒന്നിനി എന്നെ നയിക്കുക നീ (ഹൃദയ ശാരികേ...)
ഗമപ സഗമപ നിസഗമപ മഗാ സനിധപ ധനിസ ധനിസനി മധനി മധനിധ മമപ ഗഗമ സഗമപ കവിതകൾ വിളയും കാടുകളിൽ വനജ്യോത്സ്നകൾ തൻ നാടുകളിൽ ആ..ആ..ആ..ആ. കവിതകൾ വിളയും കാടുകളിൽ വനജ്യോത്സ്നകൾ തൻ നാടുകളിൽ മുനികന്യകയുടെ ചിന്തകൾ പോലെ (2) എന്നെയും കൊണ്ടു പറക്കുക നീ (ഹൃദയ ശാരികേ...)
മണിമുത്തു വിതറി ഞാനൊരുക്കും മധുരക്കിനാവിൻ മണ്ഡപത്തിൽ ആ..അ.ആ..ആ മണിമുത്തു വിതറി ഞാനൊരുക്കും മധുരക്കിനാവിൻ മണ്ഡപത്തിൽ എൻ നിമിഷങ്ങൾ മണിമുത്തു വിതറി ഞാനൊരുക്കും മധുരക്കിനാവിൻ മണ്ഡപത്തിൽ എൻ നിമിഷങ്ങൾ രാഗിലമാക്കി (2) ഇത്തിരി നേരം ഇരിക്കുക നീ (ഹൃദയ ശാരികേ...)