Hridaya sakhi nee arikil varoo

1983
Lyrics
Language: English

Hridaya sakhee nee arikil varoo
Kanavukalil nee madhu pakaroo
Raaga manohari nee anayumpol
Mama mizhikalil oru puthumalar vidarukayaay
(hridaya...)

Naanam niriyumee neram chirakukal thedum iniyumen moham
Panchaarachiri thooki mandaara mukham thaazhthi kaalochayunarthaathe poroo
Karalile vanikayil kavithakal vidarave
Oraayiram muthangalaal kanne ninne thaalolikkaam
(hridaya...)

Aarum tharalitharaakum thirumukhaminnen manassile daaham
Mullappoo panthal theerkkam kalyana maalayorukkaam penne en navavadhuvaakaam
Madhuvidhu rajaniyil cheriyoru shalabhamaay
Maarum neram ponne ninte kaathil chollam kinnarangal
(hridaya...)
Language: Malayalam

ഹൃദയ സഖീ നീ അരികിൽ വരൂ
കനവുകളിൽ നീ മധു പകരൂ
രാഗ മനോഹരി നീ അണയുമ്പോൾ
മമ മിഴികളിൽ ഒരു പുതു മലർ വിടരുകയായ്‌
(ഹൃദയ...)

നാണം വിരിയുമീ നേരം ചിറകുകൾ തേടും ഇനിയുമെൻ മോഹം
പഞ്ചാരച്ചിരി തൂകി മന്ദാര മുഖം താഴ്ത്തി കാലൊച്ചയുണർത്താതെ പോരൂ
കരളിലെ വനികയിൽ കവിതകൾ വിടരവേ
ഒരായിരം മുത്തങ്ങളാൽ കണ്ണേ നിന്നെ താലോലിക്കാം
(ഹൃദയ...)

ആരും തരളിതരാകും തിരുമുഖമിന്നെൻ മനസ്സിലെ ദാഹം
മുല്ലപ്പൂ പന്തൽ തീർക്കാം കല്യാണ മാലയൊരുക്കാം പെണ്ണെ എൻ നവവധുവാകാം
മധുവിധു രജനിയിൽ ചെറിയൊരു ശലഭമായ്‌
മാറും നേരം പൊന്നേ നിന്റെ കാതിൽ ചൊല്ലാം കിന്നാരങ്ങൾ
(ഹൃദയ...)
Movie/Album name: Kinnaaram
Artists