ഹോയ്ഹോയ്ഹോയ്ഹോയ് മേലോരേ ഹോയ്ഹോയ്ഹോയ്ഹോയ് മാളോരേ... നാടുവിട്ടു നാടുപോകും നാടോടി എന്ന കൂട്ടങ്ങൾ... ആടാം നിങ്ങൾ പോരുവിൻ..പാടാം നിങ്ങൾ കൂടുവിൻ.. (ഹോയ്ഹോയ്ഹോയ്ഹോയ്......)
സൌഗന്ധീ....ഞാൻ കാനനസൂനങ്ങൾതൻ മധുതൂകും സൌഗന്ധീ... സൈരന്ധ്രീ....ഞാൻ സ്നേഹസുരാചഷകങ്ങൾ നിറയ്ക്കും സൈരന്ധ്രീ (സൌഗന്ധീ...........) ചേലോടെ ആടും പെണ്ണല്ലേ നിൻ മുന്നിൽ അറിയാത്തതെന്തേ നീ നോക്കൂ എൻ കണ്ണിൽ അലർവള്ളിപോലെ തളിര്‍വള്ളിപോലെ ആടും പെണ്ണല്ലേ ആടാം നിങ്ങൾ പോരുവിൻ..പാടാം നിങ്ങൾ കൂടുവിൻ..
ഹോയ്ഹോയ്ഹോയ്ഹോയ് മേലോരേ ഹോയ്ഹോയ്ഹോയ്ഹോയ് മാളോരേ... നാടുവിട്ടു നാടുപോകും നാടോടി എന്ന കൂട്ടങ്ങൾ...
അറിയില്ലാ....എന്റെ ഊരേത് പേരേത് എവിടെ ജനിച്ചെന്നറിയില്ലാ... പറയില്ലാ...എന്റെ മാനസമോഹങ്ങൾ എന്തെല്ലാമാണെന്നു പറയില്ലാ... (അറിയില്ലാ......) അനുരാഗം ഉള്ളം ഉള്ളോനേ വന്നീടൂ ഞാനല്ലോ രാധ നീയെന്റെ വനമാലീ നിറമാലയായ് ഞാൻ നിൻ മാറിൽ വീഴാം നീ എന്റെ ദേവൻ... ആടാം നിങ്ങൾ പോരുവിൻ..പാടാം നിങ്ങൾ കൂടുവിൻ..
ഹോയ്ഹോയ്ഹോയ്ഹോയ് മേലോരേ ഹോയ്ഹോയ്ഹോയ്ഹോയ് മാളോരേ... നാടുവിട്ടു നാടുപോകും നാടോടി എന്ന കൂട്ടങ്ങൾ... ആടാം നിങ്ങൾ പോരുവിൻ..പാടാം നിങ്ങൾ കൂടുവിൻ..
Movie/Album name: Ival Oru Naadodi
Movie Summary:Ival Oru Naadodi (1979) is a Malayalam film centred on a free-spirited, nomadic woman and the relationships and conflicts that arise as she moves through life, exploring themes of wanderlust, love, and societal norms.
Musical Style: A light, rhythmic Malayalam film song of the late 1970s, blending folk-inflected melody with playful, upbeat orchestration typical of the era's commercial cinema.