അകത്ത് പാൽ കുറുക്കും കുട്ടനാടൻ ചെറുമണി അരിപ്പൊടി കൊണ്ടുള്ള മുറുക്ക് ചന്ദനമരച്ചക്കിൽ ആട്ടിയോരെണ്ണയിൽ ഇന്നു ഞാൻ ഉണ്ടാക്കിയ മുറുക്ക് നാടൻ പെണ്ണിന്റെ നാണമുള്ള മുറുക്ക് നോക്കൂ... ഹാ സ്വാദ് നോക്കൂ ആ മുറുക്ക് മുറുക്ക് മുറുക്ക് മുറുക്ക് (മുറുക്ക് വേണോ...)
കടുത്ത പ്രേമമുള്ള കാമുകീ കാമുകർക്ക് കൊറിച്ചിരിക്കാൻ നല്ല മുറുക്ക് കഞ്ചാവിൻ ലഹരിയിൽ കടൽക്കാറ്റു കൊള്ളുന്ന സഞ്ചാരികൾക്കു നല്ല മുറുക്ക് സ്വപ്നസഞ്ചാരികൾക്ക് നല്ല മുറുക്ക് നോക്കൂ... ഹാ സ്വാദ് നോക്കൂ ആ മുറുക്ക് മുറുക്ക് മുറുക്ക് മുറുക്ക് (മുറുക്ക് വേണോ...)