Hridayathil Nirayunna

1973
Lyrics
Language: English

Hridayathil nirayunna mizhineeraal njan
Thrikkaal kazhukunnu naadha
Dukhathil ninnenne veendedukkename
Ellaam ariyunna thaathaa

Bandhangal nalkiya mulmudi choodi njaan
Nin thirumunnilaay nilpoo
Penninte kannuneer kandu karanja nee
Enneyum kaivetiyalle

Pantenne thazhukiya paanikalinnoru
Paapathin paathram nirakkumbol
Rakshathan maargangal kaattaname
Rakshakaa neeyenne kaakkename
Language: Malayalam

ഹൃദയത്തില്‍ നിറയുന്ന മിഴിനീരാല്‍ ഞാന്‍
തൃക്കാല്‍ കഴുകുന്നു നാഥാ
ദുഖത്തില്‍ നിന്നെന്നെ വീണ്ടെടുക്കേണമേ
എല്ലാമറിയുന്ന താതാ

ബന്ധങ്ങള്‍ നല്‍കിയ മുള്‍മുടി ചൂടി ഞാന്‍
നിന്‍ തിരുമുന്നിലായ് നില്‍പ്പൂ
പെണ്ണിന്റെ കണ്ണുനീര്‍ കണ്ടുകരഞ്ഞ നീ
എന്നെയും കൈവെടിയല്ലേ

പണ്ടേന്നെ തഴുകിയ പാണികളിന്നൊരു
പാപത്തിന്‍ പാത്രം നിറയ്ക്കുമ്പോള്‍
രക്ഷതന്‍ മാര്‍ഗ്ഗങ്ങള്‍ കാട്ടേണമേ
രക്ഷകാ നീയെന്നെ കാക്കേണമേ
Movie/Album name: Chuzhi
Artists