ഹൃദയവീണതന്‍ മൃദുലതന്ത്രിയില്‍ മധുരം നീ നിന് സ്വരമെഴുതീ- കദനവേനലില് വാടിയ പൂവില്‍ മകരനിലാവിന് ചിരിയെഴുതീ (ഹൃദയവീണതന്‍)
എരിഞ്ഞു തീര്‍ന്ന കിനാവിന് ചിതയില്‍ എന്തിനു ചന്ദന ലത നട്ടൂ കരഞ്ഞുണങ്ങിയ കണ്ണില്‍ ദയയുടെ കനകതരംഗ പ്രഭ ചൊരിഞ്ഞു ആരു നീ - ആരു നീ - അതിഥീ - നവാതിഥീ ഹൃദയവീണതന്‍ മൃദുലതന്ത്രിയില്‍ മധുരം നീ നിന് സ്വരമെഴുതീ-
ചുടുനെടുവീര്‍പ്പില്‍ നീറിയ ചുണ്ടില്‍ ചുംബന മധുര തേന്‍ തൂവി ആലിലപോലെ വിറയ്ക്കും മെയ്യില്‍ ആലിംഗനലയ സുഖമരുളി ആരു നീ - ആരു നീ - അതിഥീ - നവാതിഥീ ഹൃദയവീണതന്‍ മൃദുലതന്ത്രിയില്‍ മധുരം നീ നിന് സ്വരമെഴുതീ-
Movie/Album name: Ithu Manushyano?
Sentence Summary:Ithu Manushyano? (1973) is a Malayalam film exploring the moral and social struggles of a man confronting questions of humanity, justice, and identity.
Song Credits:
- Song: Hridayaveenathan
- Film: Ithu Manushyano? (1973)
- Lyricist: Not available
- Music Composer: Not available
- Singer: Not available
Musical Style: Melodic Malayalam film song of the early 1970s, in the traditional light-classical/ghazal-influenced style common to that era's film music.