ഹല്ലാ ഹല്ലാ ഹല്ലല്ലാ ഭാരം തിങ്ങിയ ജീവിതം പ്രാനന്‍ തകരും ജീവിതം ഏന്തിവലിച്ചു കിതച്ചു വിയര്‍പ്പില്‍ നീന്തിത്തളരും ജീവിതം കാലുകള്‍ തളരും ജീവിതം കണ്ണീര്‍ ചൊരിയും ജീവിതം
ഉപ്പുപിടിച്ച വിയര്‍പ്പിന്‍ കടലില്‍ തപ്പിത്തടയും ജീവിതം വിശപ്പിലെരിയും ജീവിതം വിങ്ങിപ്പൊട്ടും ജീവിതം കൂരിരുല്‍ തിങ്ങിയ വഴിയല്ലോ മാരിക്കാറു നിറഞ്ഞല്ലോ
ഹല്ലാ ഹല്ലാ ഹല്ലല്ലാ ചാരം ചുറ്റും ചുഴലിക്കാറ്റ് ചങ്ങലപൊട്ടിച്ചലറുന്നു ഹല്ല ഹല്ലാ ഹല്ലല്ലാ മുന്നിലെവഴിയിലു വലിയൊരു മിന്നലു ചിന്നിച്ചിന്നിപ്പിടയുന്നു