Hantha Jeevithagathithan
1953
Hantha jeevitha gathithan vedanayaal
Nee karayoo karayoo maanasame haa maanasame
Prathikaaravichaara paramparayaal
Virahaakulanaay njan saahasame
Vaa saahasame
Vidhiyevam maarukayeluthaame
Chathi cheythavanil pazhikaruthaamo
Mizhineeril kalankamidam kazhuki
Kazhiyaaminiyennum nenchuruki
Haa nenchuruki
Chuduchinthakalaal neduveerppukalaal
Iravum pakalum maruvunnu nee
Chuduchinthakalaal neduveerppukalaal
Athule amale maruvunnu nee
Prathikaaravichaaraparambarayaal
Virahaakulanaay njan saahasame
Haa saahasame
Hantha jeevitha gathithan vedanayaal
Nee karayoo karayoo maanasame haa maanasame
(സ്ത്രീ) ഹന്തജീവിതഗതിതന്‍ വേദനയാല്‍
നീ കരയൂ കരയൂ മാനസമേ
ഹാ മാനസമേ
(പു) പ്രതികാരവിചാരപരമ്പരയാല്‍
വിരഹാകുലനായു് ഞാന്‍ സാഹസമേ
വാ സാഹസമേ
(സ്ത്രീ) വിധിയേവം മാറുകയെളുതാമേ
ചതിചെയ്തവനില്‍ പഴികരുതാമോ
മിഴിനീരില്‍ കളങ്കമിദം കഴുകി
കഴിയാമിനിയെന്നും നെഞ്ചുരുകി
ഹാ നെഞ്ചുരുകി
(പു) ചുടുചിന്തകളാല്‍ നെടുവീര്‍പ്പുകളാല്‍
ഇരവും പകലും മരുവുന്നു നീ
ചുടുചിന്തകളാല്‍ നെടുവീര്‍പ്പുകളാല്‍
അതുലേ അമലേ മരുവുന്നു നീ
പ്രതികാരവിചാരപരമ്പരയാല്‍
വിരഹാകുലനായു് ഞാന്‍ സാഹസമേ
ഹാ സാഹസമേ
(സ്ത്രീ) ഹന്ത ജീവിതഗതിതന്‍ വേദനയാല്‍
നീ കരയൂ കരയൂ മാനസമേ ഹാ മാനസമേ
Movie/Album name: Shariyo Thetto
Artists