ഇനിയും കൊതിയോടെ കാത്തിരിയ്ക്കാം ഞാന്‍ ആ മരത്തണലിലുറങ്ങാന്‍ ഇനിയും കാതോര്‍ത്ത് ദൂരെ നില്‍ക്കാം ഞാന്‍ അച്ഛന്‍റെ പിന്‍വിളി കേള്‍ക്കാന്‍ വൃശ്ചികക്കാറ്റു പോല്‍ എന്നെ തലോടിയാല്‍ പിച്ചകപ്പൂവായ് ഉണരാം ഞാന്‍ കൊച്ചരിപ്രാവായ് പറക്കാം ഇനിയും കൊതിയോടേ കാത്തിരിയ്ക്കാം ഞാന്‍ ആ മരത്തണലിലുറങ്ങാന്‍
അമ്മ നിലാവിന്‍റെ കണ്ണാടി നോക്കി ഞാന്‍ അച്ഛന്‍റെ ഹൃദയം കണ്ടുവെങ്കില്‍ ആ നന്മയാം കടലിന്‍റെ അക്കരെ തെളിയുന്ന ഉണ്മയാം വെണ്മ എന്നില്‍ തുളുമ്പിയെങ്കില്‍ പുഞ്ചിരിപ്പുലര്‍വെയില്‍ ചിറകിന്‍റെ ചോട്ടില്‍ ഞാന്‍ സങ്കടം മറന്നൊന്നിരുന്നേനേ അച്ഛന്‍റെ കുഞ്ഞായ് മയങ്ങിയേനേ ഇനിയും....ഇനിയും... ഇനിയും കാതോര്‍ത്ത് ദൂരെ നില്‍ക്കാം ഞാന്‍ അച്ഛന്‍റെ പിന്‍വിളി കേള്‍ക്കാന്‍
ഇനിയും കൊതിയോടേ കാത്തിരിയ്ക്കാം ഞാന്‍ ആ മരത്തണലിലുറങ്ങാന്‍ വൃശ്ചികക്കാറ്റുപോല്‍ എന്നെ തലോടിയ പിച്ചകപ്പൂവായ് ഉണരാം ഞാന്‍ കൊച്ചരിപ്രാവായ് പറക്കാം ഇനിയും കാതോര്‍ത്ത് ദൂരെ നില്‍ക്കാം ഞാന്‍ അച്ഛന്‍റെ പിന്‍വിളി കേള്‍ക്കാന്‍