ജാനകി : കളിത്തോഴിമാരെന്നെ കളിയാക്കി എന്റെ കളിത്തോഴിമാരെന്നെ കളിയാക്കി ഓ? ഇടതു കണ്ണിടയ്ക്കിടെ ഇന്നലെ തുടിച്ചപ്പോൾ കളിയാക്കി എന്നെ കളിയാക്കി എന്റെ കളിത്തോഴിമാരെന്നെ കളിയാക്കി
മ്മ്?
മാനസസരസ്സിങ്കൽ പ്രേമത്തിൻ കളഹംസം താമസമാക്കിയെന്നും പറഞ്ഞുണ്ടാക്കി അവർ പറഞ്ഞുണ്ടാക്കി(2) കളിയാക്കി എന്നെ കളിയാക്കി എന്റെ കളിത്തോഴിമാരെന്നെ കളിയാക്കി
അയലത്തെ കല്യാണത്തിന്നവിടുന്നു മുമ്പിൽ നിൽക്കെ അവരെന്നെ ചൂണ്ടിക്കാട്ടി കളിയാക്കി കളഭത്തിൻ കിണ്ണം എന്റെ കൈ തട്ടി മറിഞ്ഞപ്പൊൾ കിലുകിലെ അവർ മണിച്ചിരി മുഴക്കി അവർ ചിരി മുഴക്കി
കളിയാക്കി എന്നെ കളിയാക്കി എന്റെ കളിത്തോഴിമാരെന്നെ കളിയാക്കി
മൂവന്തി നേരത്തു ഞാൻ കാവിൽ പോയ് തൊഴും നേരം ആ വഴിക്കെങ്ങാനും അങ്ങു വന്നാൽ ശിവനെ തപസ്സു ചെയ്യും പാർവ്വതി എന്നു മെല്ലെ ചെവിയിൽ വന്നൊരു തോഴി കളിപറയും
കളിയാക്കി എന്നെ കളിയാക്കി എന്റെ കളിത്തോഴിമാരെന്നെ കളിയാക്കി