Karthaavuyarthezhunnetta

1992
Lyrics
Language: English

Karthaavuyirthezhunnetta njaayaraazhcha
Karalil modathin veenjozhukum njaayaraazhcha
Kurbaana kazhinjappol kurishin thodiyilvechen
Hridayam njaan panayam vechu - ente hridayam njaan panayam vechu
Kunnamkulam pattanathil kelviketta paappimakale
Mariyaamme ninne snehichu - ente hridayam njaan panayam vechu
(karthaavu)

Naalukaashillaathone naattukaar ezhuthithalli
Nadayilninnenne thuppi nintappan thandan paappi
Koottukaarillaathonaay veettil njaan ispaade ezhaay
Mudangaathe kathu thannu nee maathram koode ninnu
Muttathuvarkkeysaarin novelile naayikayaay
Suriyaanikristhyaanippenne - ente
Suriyaanikristhyaanippenne
(karthaavu)

Saint judin kaarunyathaal shirassilee thoppi kayari
Trainingaam kadamba thaandi thengithengi naattilethi
Kurishinte nizhalil ninte kuttabodham mizhineeraayi
Mattoraal kettiya thaali maaridathil bhaaramaayi
Mt than novelile naayikayaay maariyole
Suriyaanikristhyaanippenne - ente
Suriyaanikristhyaanippenne
(karthaavu)
Language: Malayalam

കര്‍ത്താവുയ‍ര്‍ത്തെഴുന്നേറ്റ ഞായറാഴ്ച
കരളില്‍ മോദത്തിന്‍ വീഞ്ഞൊഴുകും ഞായറാഴ്ച
കുര്‍ബ്ബാന കഴിഞ്ഞപ്പോള്‍ കുരിശിന്‍തൊടിയില്‍വച്ചെന്‍
ഹൃദയം ഞാന്‍ പണയം വച്ചു
എന്‍റെ ഹൃദയം ഞാന്‍ പണയം വച്ചൂ
കുന്നം‌കുളംപട്ടണത്തില്‍ കേള്‍വികേട്ട പാപ്പിമകളേ
മറിയാമ്മേ നിന്നെ സ്നേഹിച്ചു...
എന്‍റെ ഹൃദയം ഞാന്‍ പണയം വച്ചു
(കര്‍ത്താവ്)

നാലുകാശില്ലാത്തോനെ നാട്ടുകാരെഴുതിത്തള്ളി
നടയില്‍ നിന്നെന്നെത്തുപ്പി നിന്‍റപ്പന്‍ തണ്ടന്‍ പാപ്പി
കൂട്ടുകാരില്ലാത്തോനായ് വീട്ടില്‍ ഞാന്‍ ഇസ്പേഡേഴായ്
മുടങ്ങാതെ കത്തു തന്നു നീ മാത്രം കൂടെ നിന്നു
മുട്ടത്തുവര്‍ക്കിസ്സാറിന്‍ നോവലിലെ നായികയായ്
സുറിയാനി ക്രിസ്ത്യാനിപ്പെണ്ണേ
എന്‍റെ സുറിയാനി ക്രിസ്ത്യാനിപ്പെണ്ണേ
(കര്‍ത്താവ്)

സെന്‍റ് ജൂഡിന്‍ കാരുണ്യത്താല്‍ ശിരസ്സിലീ തൊപ്പി കയറി
ട്രെയിനിംഗാം കടമ്പ താണ്ടി തേങ്ങിത്തേങ്ങി നാട്ടിലെത്തി
കുരിശിന്‍റെ നിഴലില്‍ നിന്‍റെ കുറ്റബോധം മിഴിനീരായി
മറ്റൊരാള്‍ കെട്ടിയ താലി മാറിടത്തില്‍ ഭാരമായി
എം.ടി.തന്‍ നോവലിലെ നായികയായ് മാറിയോളേ
സുറിയാനി ക്രിസ്ത്യാനിപ്പെണ്ണേ
എന്‍റെ സുറിയാനി ക്രിസ്ത്യാനിപ്പെണ്ണേ
(കര്‍ത്താവ്)
Movie/Album name: Apaaratha
Artists