ഉൾക്കണ്ണിൽ വിങ്ങൽ മാത്രം... ഉൾത്താരിൽ മൗനം മാത്രം ഈ നെഞ്ചിൽ തീരാനോവിൻ നാളമായ് എരിയും തീനാളം പോലെ തളരുന്നെൻ പ്രാണൻ പോലെ പെയ്യാതെ നിൽക്കുന്നേതോ രാത്രികൾ താതൻ കൈയ്യിൽ മിന്നും മിന്നൽ മുത്തേ... നീ ഇന്നെൻ മാറിൽ ചായും മലരമ്പിളി ആരിരോ...പൂമിഴി ചാരു്.. ആരാരോ...എൻ മുകിലുറങ്ങു്... വേനൽക്കാറ്റിൻ ചൂടിൽ എൻ ഉള്ളം പൊള്ളും നേരം നീ ഇന്നെൻ നെഞ്ചിൽ ചാഞ്ഞുറങ്ങു്... ആ...ആ...ആ...ആ...
പകലുകളിൽ ഇരുളിൻ കാണാനിഴൽ ഇന്നു് ദൂരേ...അലിവിൻ തീരങ്ങളും മഴ മെനയും കഥയിൽപ്പോലും നിറനോവിൻ താരാട്ടും താളങ്ങളും എല്ലാമെല്ലാം കാതിൽ മെല്ലെ ചൊല്ലാം കൺപീലിത്തുമ്പിൽ മിന്നും കനവുറങ്ങിയോ... ആരിരോ...പൂമിഴി ചാരു്.. ആരാരോ...എൻ മുകിലുറങ്ങു്... വേനൽക്കാറ്റിൻ ചൂടിൽ എൻ ഉള്ളം പൊള്ളും നേരം നീ ഇന്നെൻ നെഞ്ചിൽ ചാഞ്ഞുറങ്ങു്...
Movie/Album name: Asha Black
Movie Summary:Asha Black is a 2014 Malayalam thriller about a police investigation into a series of mysterious deaths connected to a woman named Asha, exploring themes of obsession and crime.
Song Credits: Sung by M. G. Sreekumar; lyrics by Rafeeq Ahamed; music composed by Jassie Gift.
Musical Style: Melancholic melody with soft orchestration, typical of a reflective/pathos song in Malayalam cinema.
Raga Details: Information not available.
Key Artists Involved: Composer Jassie Gift; singer M. G. Sreekumar; lyricist Rafeeq Ahamed.