നീല നീല കടലിനു കണ്മണി വെൺമണല്‍ത്തീരം മേലെ നില്‍ക്കും മഴ മണിമുകിലിനു കാമുകിത്തീരം (നീല നീല കടലിനു...) സ്വപ്നമോടെ വരുന്ന മുത്തോ..സ്വന്തമല്ലേ ഈ തീരം സ്വര്‍ഗ്ഗം എന്നും വിരുന്നൊരുക്കും...സ്നേഹസംഗമ തീരം...
ഹയ്‌ല ഹയ്‌ലേസാ...ഹയ്‌ല ഹയ്‌ലേസാ... നീല നീല കടലിനു കണ്മണി വെൺമണല്‍ത്തീരം മേലെ നില്‍ക്കും മഴ മണിമുകിലിനു കാമുകിത്തീരം
ഉൾ കുളിരിന്നോ കൂട്ടില്ലേ...ചെറുപ്രായം വന്നില്ലേ ചെറു കള്ളച്ചിറകില്‍ പറന്നു പറന്നു പറന്നു പോകാം ഉൾ കുളിരിന്നോ കൂട്ടില്ലേ......ചെറുപ്രായം വന്നില്ലേ ചെറു കള്ളച്ചിറകില്‍ പറന്നു പറന്നു പറന്നു പോകാം നല്ല ദിനരാത്രങ്ങള്‍....ആഴിയുടെ പാല്‍ക്കരയില്‍ ആവോളം കൊണ്ടാടാം....കൂട്ടുമായ് വന്നവരേ... കുളിരിന്‍ തിര പോല്‍ ഈ വെൺമാറിലൊഴുകാം... ജന്മം മണ്ണില്‍ ഒരു വെക്കേഷൻ മാത്രം.... ഹയ്‌ല ഹയ്‌ലേസാ...ഹയ്‌ല ഹയ്‌ലേസാ... നീല നീല കടലിനു കണ്മണി വെൺമണല്‍ത്തീരം...
ഈ കളിയൊന്നും പാളല്ലേ...അതു നെഞ്ചില്‍ തീയല്ലേ... പല കള്ളക്കഥകള്‍ മെനഞ്ഞു മെനഞ്ഞു കൂട്ടില്‍ കൂടാം ഈ കളിയൊന്നും പാളല്ലേ...അതു നെഞ്ചില്‍ തീയല്ലേ... പല കള്ളക്കഥകള്‍ മെനഞ്ഞു മെനഞ്ഞു കൂട്ടില്‍ കൂടാം ജീവിതം ഭൂമിയിലോ..പൊന്‍ പുലരി വെയിലല്ലേ... കൗമാരം ചുംബിച്ച മഞ്ഞുകണിയഴകല്ലേ.... വെയിലോ...മറയേ...രാവിന്‍ കുഞ്ഞുമുറിയില്‍ എല്ലാം എല്ലാം ഒരു സെൻസേഷൻ മാത്രം.... ഹയ്‌ല ഹയ്‌ലേസാ...ഹയ്‌ല ഹയ്‌ലേസാ... (നീല നീല കടലിനു...) (ഹയ്‌ല ഹയ്‌ലേസാ...)