Medasooryante

2018
Lyrics
Language: Malayalam

മേടസൂര്യന്റെ നെഞ്ചിലെ മഞ്ഞാണു നീ
ഞാൻ പാടും പാട്ടിലെ തോരാത്തൊരീണമാം
മിഴികളിൽ മഴയുള്ള സന്ധ്യേ....
മിഴികളിൽ മഴയുള്ള സന്ധ്യേ.....

വയലിലെ കാറ്റും വഴിയിലെ പൂക്കളും
ചോദിപ്പൂ നിന്നെ പൂമാതേ... (2)
ഹൃദയത്തിൽ പെയ്യുന്ന മൗനം മണക്കുന്ന
പ്രാണന്റെ പാട്ടുമായ്
ഇനിയെന്നു നീയീ വഴിയെന്നു വെറുതേ
കിനാവു കാണുന്നു പെണ്ണേ...
പൂമാതേ....
(മേടസൂര്യന്റെ....)

ഉയിരിലെ വാടും മന്ദാര സന്ധ്യകൾ
ചോദിപ്പൂ നിന്നെ പൂമാതേ.... (2)
ചോരയിൽ പൂക്കുന്ന വെയിലില്ലാ പകലിലെ
ഇതളഴിയാ പൂവുമായ്
ഇനിയെന്നു നീയെന്റെ ജീവന്റെ വഴിവക്കിൽ
വരുമെന്നു വെറുതേ നിനച്ചൂ...
പൂമാതേ.....
(മേടസൂര്യന്റെ....)
Movie/Album name: Udalaazham
Artists