തങ്കത്തിടമ്പല്ലേ മിന്നും തിങ്കള്‍ക്കിടാവല്ലേ താമരപ്പൂങ്കവിളിൽ നൽകാം ആയിരം പൊന്നുമ്മ
സ്നേഹത്തിൻ സൗന്ദര്യമായ് ശാന്തിതൻ സൗഭഗമായ് അച്ഛനുമമ്മയ്ക്കും ആശ്രയമാകുവാൻ ഈ മണ്ണിൽ വന്നുദിച്ചൂ ഈ മണ്ണിൽ വന്നുദിച്ചൂ (തങ്കത്തിടമ്പല്ലേ..)
ദീപമായെന്നും തെളിഞ്ഞീടേണം എന്റെ ജീവനിൽ ജീവൻ ചൊരിഞ്ഞിടേണം ഈശ്വരനാമം ജപിച്ചിടേണം എന്നും മാതൃകയായി വളർന്നിടേണം നീ മാതൃകയായി വളർന്നിടേണം (തങ്കത്തിടമ്പല്ലേ..)