Maayaathe Ormmayil

2012
Lyrics
Language: English

Maayaathe ormmayil neeye...neeye...
Paaraake nokkave neeye...neeye...
Parayaa mozhiyaay...ariyum nencham
Uyiridum aanandamaay...
Unarum sangeetham.....
(chiri maayaathe ormmayil...)

Aaraarum kaanaathe anuraagam arikilo...
Aarodum parayaathe..akathaaril nirayumo..
Oru pooviliyaay pularum neram
Puthiyoru pookkaalamaay
Vidarum nin moham....
Chiri maayaathe ormmayil...
Neeye...neeye...

Chelerum hemantham himaraagam parayave
Vaanolam poyaalum chirakolum kanavumaay
Thanu vaarmukilil thazhukum neram
Viraloru thaalolamaay padarum minnaaram
Chiri maayaathe ormmayil...neeye...hey neeye...
Paaraake nokkave...neeye...hey neeye...
Parayaa mozhiyaay...ariyum nencham
Uyiridum aanandamaay...unarum sangeetham..
Chiri maayaathe ormmayil...
Language: Malayalam

മായാതെ ഓര്‍മ്മയില്‍ നീയേ...നീയേ...
പാരാകെ നോക്കവേ നീയേ...നീയേ...
പറയാമൊഴിയായ്...അറിയും നെഞ്ചം
ഉയിരിടും ആനന്ദമായ്...
ഉണരും സംഗീതം.....
(ചിരി മായാതെ ഓര്‍മ്മയില്‍......)

ആരാരും കാണാതെ അനുരാഗം അരികിലോ...
ആരോടും പറയാതെ..അകതാരില്‍ നിറയുമോ..
ഒരു പൂവിളിയായ് പുലരും നേരം
പുതിയൊരു പൂക്കാലമായ്‌
വിടരും നിന്‍ മോഹം....
ചിരി മായാതെ ഓര്‍മ്മയില്‍...
നീയേ...നീയേ...

ചേലേറും ഹേമന്തം ഹിമരാഗം പറയവേ
വാനോളം പോയാലും ചിറകോലും കനവുമായ്
തണുവാർമുകിലില്‍ തഴുകും നേരം
വിരലൊരു താലോലമായ് പടരും മിന്നാരം
ചിരി മായാതെ ഓര്‍മ്മയില്‍...നീയേ..ഹേ..നീയേ...
പാരാകെ നോക്കവേ നീയേ..ഹേ..നീയേ...
പറയാമൊഴിയായ്...അറിയും നെഞ്ചം
ഉയിരിടും ആനന്ദമായ്...ഉണരും സംഗീതം.....
ചിരി മായാതെ ഓര്‍മ്മയില്‍...
നീയേ...നീയേ...
Movie/Album name: Hero
Artists