Iniyoru Janmamundengil

2002
Lyrics
Language: English

Iniyoru janmamundenkil
Namukkaa sarayu theerathu kanaam
Pinneyum janmamundenkil
Yaadavayamunaatheerathu kaanaam
(iniyoru)

Ninakkurangaan ammayeppole
Njaan unnaathuraangaathirikkaam
Ninakku nalkaan idanenchinullilo-
Rottachilambumaay nilkkaam
Panayappedumbozhum thottukondennum
Paanchaaliyaay punchirikkaam
(iniyoru)

Ninte devaankanam vittu njaan
Seethayaay kaattilekkekayaay pokaam
Ninte kunjungale pettu valarthi njaan
Ninakkaay nottu nottirikkaam
Pinneyum janmamundenkil namukkanno-
Rardhanaareeshwaranaakaam
(iniyoru)
Language: Malayalam

ഇനിയൊരു ജന്മമുണ്ടെങ്കില്‍
നമുക്കാ സരയൂതീരത്തു കാണാം
പിന്നെയും ജന്മമുണ്ടെങ്കില്‍
യാദവയമുനാതീരത്തു കാണാം
(ഇനിയൊരു)

നിനക്കുറങ്ങാന്‍ അമ്മയെപ്പോലെ
ഞാനുണ്ണാതുറങ്ങാതിരിക്കാം
നിനക്കു നല്‍കാന്‍ ഇടനെഞ്ചിനുള്ളിലൊ-
രൊറ്റച്ചിലമ്പുമായ് നില്‍ക്കാം
പണയപ്പെടുമ്പൊഴും തോറ്റുകൊണ്ടെന്നും
പാഞ്ചാലിയായ് പുഞ്ചിരിക്കാം
(ഇനിയൊരു)

നിന്റെ ദേവാങ്കണം വിട്ടു ഞാന്‍
സീതയായ് കാട്ടിലേക്കേകയായ് പോകാം
നിന്റെ കുഞ്ഞുങ്ങളെ പെറ്റുവളര്‍ത്തി ഞാന്‍
നിനക്കായ് നോറ്റുനോറ്റിരിക്കാം
പിന്നെയും ജന്മമുണ്ടെങ്കില്‍ നമുക്കന്നൊ-
രര്‍ദ്ധനാരീശ്വരനാവാം
(ഇനിയൊരു)
Movie/Album name: Kannaki
Artists