Aakaasham pole akale arikathaay Uyare dooratho uyirin chaaratho Anuraaga theeyeriyumpol naam Athiratta kaalathin alamele ozhukunna ilakal nammal......
Language: Malayalam
ആകാശംപോലെ അകലെ അരികത്തായ് ഉയരേ ദൂരത്തോ ഉയിരിൻ ചാരത്തോ അനുരാഗ തീയെരിയുമ്പോൾ നാം പുണരാതെയറിയുന്ന മഴയുള്ള രാവിന്റെ കൊതിയാണു നീ.... തൂമഞ്ഞായ് നിന്നു വെയിലായ് ഞാൻ വന്നു ഒരു ശ്വാസക്കാറ്റിൽ പൊലിയാമെന്നോർത്തു അകലാനോ കലരാനോ കഴിയാതെ നാം ഇടനെഞ്ചിൽ വീഴുന്ന മലർവാക നിറമുള്ള കനവാണു് നീ......
വിരഹാഗ്നിയിൽ എരിഞ്ഞാളുന്ന രാവിൽ തിര നുര നെയ്യുന്ന തീരങ്ങളിൽ പുലർകാലം പോരും വഴിയോരങ്ങളിൽ ഓർക്കുവാനായ് ഈയൊരാൾമാത്രം പാതിയാത്മാവിൽ വീഞ്ഞുമായ് വന്നൂ മഴയിലും ഈ തീ ആളുന്നു.... കരകാണാത്ത രാവിൽ മറവികൾ തൊടുമോ നിന്നോർമ്മയിൽ...
ആകാശംപോലെ അകലെ അരികത്തായ് ഉയരേ ദൂരത്തോ ഉയിരിൻ ചാരത്തോ അനുരാഗ തീയെരിയുമ്പോൾ നാം അതിരറ്റകാലത്തിൻ അലമേലെ ഒഴുകുന്ന ഇലകൾ നമ്മൾ...