Mizhiyil mizhiyil maanmizhiyil Mazhavillezhuthiya chaaruthayil Neeyen chaare vannu medayil Mounamaanenkilum koottinayundu nee Chundile naadamaay nenchile eenamaay Assalassalaayi minni nee en pon kathirazhake Kolussalassam konchi nin poomeyyazhakil
Language: Malayalam
മിഴിയിൽ മിഴിയിൽ മാന്മിഴിയിൽ മഴവില്ലെഴുതിയ ചാരുതയിൽ നീയെൻ ചാരേ വന്നു മേടയിൽ മൊഴിയിൽ നിറയും തേന്മഴയിൽ ഇളനീരൊഴുകിയ തേരുകളിൽ ഞാനും കൂടെ നിന്നു വീഥിയിൽ മൗനമാണെങ്കിലും കൂട്ടിനായുണ്ട് നീ ചുണ്ടിലെ നാദമായ് നെഞ്ചിലെ ഈണമായ് അസ്സലസലായ് മിന്നി നീ എൻ പൊൻ കതിരഴകേ കൊലുസ്സലസം കൊഞ്ചി നിൻ പൂ മെയ്യഴകിൽ
തോഴരെങ്ങോ ദൂരെ ദൂരെ എന്ന പോലെ നീ കൂട്ടിനുള്ളിൽ ഏറേ നാളായ് നൊന്തതെന്നിനോ കാണാൻ നിറയണ മനസ്സോടെ കണ്ണിൽ തെളിയണ തിരിയോടെ ഏതോ മണിയറ മേഞ്ഞു മെനഞ്ഞൊരു പെൺകിളിയല്ലേ ഞാൻ കയ്യിൽ വളയുടെ ചിരി നീട്ടി കാതിൽ തളയുടെ മണി നീട്ടി മാറിൽ ചന്ദന ഗന്ധം ചൂടി നീ അസ്സലസലായ് മിന്നി നീ എൻ പൊൻ കതിരഴകേ കൊലുസ്സലസം കൊഞ്ചി നിൻ പൂ മെയ്യഴകിൽ മൗനമാണെങ്കിലും കൂട്ടിനായുണ്ട് നീ ചുണ്ടിലെ നാദമായ് നെഞ്ചിലെ ഈണമായ്
സ്നേഹമഞ്ഞോ വന്നു മൂടും നാണമോടെ ഞാൻ മോഹമോടെ പാടിയില്ലേ നിന്റെ വാടിയിൽ പാട്ടിൻ സ്വരലയമാകുമ്പോൾ പൂക്കൾ നിറയുമൊരീ മേട്ടിൽ കൈയ്യിൽ പുതിയൊരു മാലയുമായ് വരും ആൺകിളിയല്ലോ ഞാൻ ചൂളം വിളിയുടെ രസമോടെ ചൂടും മല്ലിക മലരോടെ തൂവൽ മഞ്ചമൊരുക്കീടുന്നു ഞാൻ മിഴിയിൽ മിഴിയിൽ മാന്മിഴിയിൽ മഴവില്ലെഴുതിയ ചാരുതയിൽ നീയെൻ ചാരേ വന്നു മേടയിൽ മൗനമാണെങ്കിലും കൂട്ടിനായുണ്ട് നീ ചുണ്ടിലെ നാദമായ് നെഞ്ചിലെ ഈണമായ് അസ്സലസലായ് മിന്നി നീ എൻ പൊൻ കതിരഴകേ കൊലുസ്സലസം കൊഞ്ചി നിൻ പൂ മെയ്യഴകിൽ അസ്സലസലായ് മിന്നി നീ എൻ പൊൻ കതിരഴകേ കൊലുസ്സലസം കൊഞ്ചി നിൻ പൂ മെയ്യഴകിൽ