എന്നിലെ പുഞ്ചിരി നീയും നിന്നിൽ പൂത്തൊരു ഞാനും നമ്മുടെ കുഞ്ഞിളം കൂടും കൂടെ വന്ന കിനാവും പുഞ്ചിരി ചന്തമെഴും ഈറൻ രാവുകളും മുന്തിരി ചുണ്ടുകളും വീഞ്ഞാം ഉമ്മകളും മറന്നെല്ലാം അന്നു നാം ഉള്ളാൽ രണ്ടിണയായ് എൻ ലോകം പിന്നെ നിന്നാൽ നൂറഴകായ്
അന്നോളം തീരാ വേനലും പ്രാണന്റെ വിങ്ങും നീറലും പെണ്ണേ നിൻ കൈയ്യാൽ.. തൊട്ടതും ദൂരെ മാഞ്ഞുപോയ് മായമായ് കൊന്ത കിലുങ്ങും എന്നിലെ കുഞ്ഞു കഴുത്തിൻ പിറകിൽ നീ ഒന്നു തൊടുമ്പോൾ ഞാൻ വെറുതേ പൂത്തുപോയ്..നാണമായ് വിടാതെ വരാം ഞാൻ നിലാതലോടലായ് കെടാതെന്‍ വാഴ്വിൻ ദീപമാണു നീ... ഇടം വലം നടന്നിടാം