SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Kanakapratheekshathan 1968
Kanakapratheekshathan kanimalarthaalathil Kalyaanapoovumaay ninnavale Kathiranichirakattu mohangal veenappol Karayan polum marannavale Karayan polum marannavale... Vidhiyude vilppanashaalayil neeyoru Vilayattu bommayaay theernnuvallo Virahakkidavinnu kondunadakkuvaan Vidhininne vilapeshi vittuvallo (kanakapratheekshathan...) Amrithaneerpoykathan theerathu ninnalum Athidaaham theeratha vezhambal nee Eriyum ninnathmaavinnadharam nanaykkuvaan Iniyenna varshasru vannu cherum? (kanakapratheeksha...) കനകപ്രതീക്ഷതന്‍ കണിമലര്‍താലത്തില്‍ കല്യാണപൂവുമായ് നിന്നവളേ കതിരണിച്ചിറകറ്റു മോഹങ്ങള്‍ വീഴുമ്പോള്‍ കരയാന്‍ പോലും മറന്നവളേ വിധിയുടെ വില്‍പ്പനശാലയില്‍ നീയൊരു വിളയാട്ടുബൊമ്മയായ് തീര്‍ന്നുവല്ലോ(വിധിയുടെ) വിരഹക്കിടാവിന്നു കൊണ്ടുനടക്കുവാന്‍ വിധിനിന്നെ വിലപേശി വിറ്റുവല്ലോ (കനകപ്രതീക്ഷ...) അമൃതനീര്‍പൊയ്കതന്‍ തീരത്തു നിന്നാലും അതിദാഹം തീരാത്ത വേഴാമ്പല്‍ നീ എരിയും നിന്നാത്മാവിന്നധരം നനയ്ക്കുവാന്‍ ഇനിയെന്നാ വര്‍ഷാശ്രു വന്നു ചേരും? (കനകപ്രതീക്ഷ...)
Movie/Album name: Midumidukki
Artists