Pennaale Pennaale

2017
Lyrics
Language: Malayalam

പെണ്ണാളേ പെണ്ണാളേ ചെല്ലമണികണ്ണാളേ
പൊല്ലാകാലം പോകുമെടീ ദൂരെ ദൂരെ
ചെന്താമര ചെമ്പരത്തി പൂക്കളൊത്ത പെണ്ണൊരുത്തി
വാടരുത് വാടരുതേ കണ്മണിയേ
പൂമ്പുലരി പൂക്കും മുൻപേ കൂര വിട്ടു പോരണോളെ
ഒന്നും കൊണ്ട് നോവരുതേ പൊന്മകളേ
വേവലാതി കൊണ്ടു പെണ്ണേ വേല മറന്നീടരുതേ
നീ മെലിഞ്ഞു കോലു പോലെ ആവരുതേ
ഇന്നു കണ്ണുനീരു കൊണ്ട് നീ നനയ്ക്കും മണ്ണിലെല്ലാം
പൂക്കുമെടീ പൂമരങ്ങൾ നീളെ നീളെ
പെണ്ണാളെ പെണ്ണാളേ ചെല്ലമണികണ്ണാളേ
പൊല്ലാകാലം പോകുമെടീ ദൂരെ ദൂരെ
ചെന്താമര ചെമ്പരത്തി പൂക്കളൊത്ത പെണ്ണൊരുത്തി
വാടരുതേ വാടരുതേ കണ്മണിയേ
പൂമ്പുലരി പൂക്കും മുൻപേ കൂര വിട്ടു പോരണോളെ
ഒന്നും കൊണ്ട് നോവരുതേ പൊന്മകളേ
പെണ്ണാളെ പെണ്ണാളേ ചെല്ലമണികണ്ണാളേ
പൊല്ലാകാലം പോകുമെടീ ദൂരെ ദൂരെ...
Movie/Album name: Udaaharanam Sujatha
Artists