Kadakkan Thodukkum

1986
Lyrics
Language: Malayalam

(സ്ത്രീ) കടക്കണ്‍
(പു) ഊ ഹൂം
(സ്ത്രീ) തൊടുക്കും
(പു) ഊ ഹൂം
(സ്ത്രീ) പൂവമ്പേറ്റു് നോവുന്നെന്മനം
കടക്കണ്‍ തൊടുക്കും പൂവമ്പേറ്റു് നോവുന്നെന്മനം
അരുതേ ഇനിയും അനുരാഗാലിംഗനം (2)
(പു) ഒരിക്കല്‍ വസന്തം മണ്ണില്‍ വന്നു പെണ്ണിന്മേനിയില്‍
കവിളും മിഴിയും ഉഷസ്സന്ധ്യാരാഗമായു് (2)
(സ്ത്രീ) കടക്കണ്‍ തൊടുക്കും പൂവമ്പേറ്റു് നോവുന്നെന്മനം

(കോ) സാ നീ ധാ പാ.. മഗരീ..
ഗമപാ.. പമഗാ.. പപനീ.. പപനീ.. പപരീ..

(കോ) തകധിമി തകധിമി തകധിമി തകധിമി
(പു) ഈ കുരുന്നു തനുവില്‍ തണു വീണമേനിയില്‍
(സ്ത്രീ) അനുഭൂതിതന്‍ സുഗന്ധം അലിയുന്നു തെന്നലില്‍

(പു) ഈ കുരുന്നു തനുവില്‍ തണു വീണമേനിയില്‍
(സ്ത്രീ) അനുഭൂതിതന്‍ സുഗന്ധം അലിയുന്നു തെന്നലില്‍
(പു) കുളിരുറങ്ങുന്ന തളിരു നുള്ളട്ടേ
(സ്ത്രീ) അഞ്ചാറു കിന്നാരമെന്നോടു് പറയൂ
മെല്ലെ മെല്ലെ മെല്ലെ

(പു) ഒരിക്കല്‍ വസന്തം മണ്ണില്‍ വന്നു പെണ്ണിന്മേനിയില്‍

(കോ) പാമരി പാമഗ സാനിരി
സാനിധ ഗാമധാ
പാപാ നീനിനീ സനിപപമ ഗ മ ധ പ
തകധിമി തകധിമി തകധിമി തകധിമി

(സ്ത്രീ) ഈ നീറഞ്ഞ മനസ്സിന്‍ തണലില്‍ വിരിഞ്ഞു ഞാന്‍
(പു) അഴിയാത്ത ബന്ധനങ്ങള്‍ അറിയാത്ത വീഥികള്‍

(സ്ത്രീ) ഈ നീറഞ്ഞ മനസ്സിന്‍ തണലില്‍ വിരിഞ്ഞു ഞാന്‍
(പു) അഴിയാത്ത ബന്ധനങ്ങള്‍ അറിയാത്ത വീഥികള്‍
(സ്ത്രീ) ഇവിടെയാണെന്റെ സരസസങ്കേതം
(പു) ഇന്നെന്റെ ശൃംഗാരസല്ലാപശയനം
(സ്ത്രീ) മെല്ലെ മെല്ലെ മെല്ലെ

(പു) ഒരിക്കല്‍ വസന്തം മണ്ണില്‍ വന്നു പെണ്ണിന്മേനിയില്‍
കവിളും മിഴിയും ഉഷസ്സന്ധ്യാരാഗമായു് (2)
(സ്ത്രീ) കടക്കണ്‍ തൊടുക്കും പൂവമ്പേറ്റു് നോവുന്നെന്മനം
അരുതേ ഇനിയും അനുരാഗാലിംഗനം (2)
(പു) ഒരിക്കല്‍ വസന്തം മണ്ണില്‍ വന്നു പെണ്ണിന്മേനിയില്‍
Movie/Album name: Vivaahithare Ithile
Artists