തമ്പുരാനെഴുന്നള്ളി തമ്പുരാനെഴുന്നള്ളി കാവിൻ കോവിലകത്തിൻ പൂമുഖത്ത് കാലൊച്ച കേട്ട നേരം തമ്പുരാൻ മെല്ലെനോക്കി ആരില്ലെന്നൂ തരം ബാക്കിയായി
തമ്പുരാൻ നടന്നതും ദിക്കുകൾ സാക്ഷിയായി രാഗാർദ്രമായൊരു പൊൻകിലുക്കം മണിനാദം കേട്ടു വീണ്ടും തമ്പുരാൻ മെല്ലെ നോക്കി അങ്ങതാ മാനത്ത് തമ്പുരാട്ടി മഞ്ഞ ചേലയുടുത്തു കാലിൽ കൊലുസുമിട്ട് അങ്ങതാ നിൽക്കുന്നു തമ്പുരാട്ടി തമ്പുരാൻ നോക്കി നിന്നൂ ഇടനെഞ്ചു താളമിട്ടു അറിയാതെ കണ്ണുകളിൽ മാരിവില്ലോ
അഞ്ജന മിഴികളോ കാതിലെ കടുക്കനോ മിന്നുന്ന പുഞ്ചിരിയോ മെയ്യഴകോ പൊന്നിൻ ചിലങ്ക വീണു കാലം നിലച്ചു നിന്നൂ തമ്പുരാൻ മാറിലാഴ്ത്തി തൻ പ്രാണനേ