Thaaram Chenthaaram

2017
Lyrics
Language: Malayalam

താരം ചെന്താരം കണ്‍ ചിമ്മുംനേരം
പൂരം പൊന്‍പൂരം കൊടിയേറും നേരം (താരം ചെന്താരം)

കാര്‍മേഘക്കൊമ്പന്‍മാര്‍ക്കൊപ്പം കൂടാന്‍(2)
തിങ്കള്‍പ്പൂന്തേരില്‍ ഭൂലോകം ചുറ്റാന്‍ (2)

ഗോളം മറുഗോളം ഭൂഗോളം വല്ലാത്തൊരു ഗോളം
പൂരം പൊടിപൂരം തൃപ്പൂരം വല്ലാത്തൊരു പൂരം

(താരം ചെന്താരം)

ചീറിവരും ചെമ്പുലിയെ ചുണ്ടെലിയാക്കാം (2)
വീശിവരും വെള്ളിവാല് വെള്ളരിയാക്കാം (2)
ചന്ദ്രബിംബമിങ്ങെടുത്ത് ചേങ്ങലയാക്കാം
വെള്ളിവാനിലേയ്ക്ക് ചെപ്പ് തട്ടിമറിക്കാം
വര്‍ണ്ണഘോഷമോടെയങ്ങ് ചുറ്റിനടക്കാം
(താരം ചെന്താരം)
Movie/Album name: Clint
Artists