Kaattaadi Kaattaadi

2013
Lyrics
Language: English

Kaattaadee kaattaadee neeyaanen kaattaadi
Kannaale onnu mindoolle...enne ishtamalle
Kaattaadee kaattaadee neeyaanen kaattaadi
Kannaale onnu mindoolle...enne ishtamalle...
Njaanenthu paranjaalum nee enthinu chaanchaadi
Ninte poovillaa kunjilam chillakal engane poo choodi...
(kaattaadee kaattaadee....)

Velliveyil valakkaari pachathalir kuda neetti
Kallachiri kilukkaarundo...
Koottinnulliladachaalum choolam kuthi parakkaanaay
Minchakkili kothikkaarundo....
Aduthu kandoraadya naalumorthu nin
Thanal thanuppilonnenikku chaayuvaan
Nivarthumo manassile virinja thinkalinnu
Thoovennilaa....
Kaattaadee kaattaadee neeyaanen kaattaadi
Kannaale onnu mindoolle...enne ishtamalle...

Chellathumpikkoottangal kuru nira vallimele
Ooyalittu kalikkaarundo...
Muthu mani kulir maari kettarinja kadhayellaam
Thongal vechu parayaarundo....
Ninakku maathramaay tharunna vaakkukal
Nirangal thookumeenamulla paattukal
Thulumpi nin kinaavithil parannu vannu njaan...
Then thennalaay....

Kaattaadee kaattaadee neeyaanen kaattaadi
Kannaale onnu mindoolle...enne ishtamalle...
Kaattaayi kaattaayi kanavile kaattaayi
Melle vannonnu thottille...ishtam koodiyille...
Njaanenthu paranjaalum nee enthinu chaanchaadi
Ninte poovillaa kunjilam chillakal engane poo choodi...
Kaattaadee kaattaadee neeyaanen kaattaadi
Kannaale onnu mindoolle...enne ishtamalle....
Language: Malayalam

കാറ്റാടീ കാറ്റാടീ നീയാണെൻ കാറ്റാടി
കണ്ണാലെ ഒന്നു മിണ്ടൂല്ലേ...എന്നെ ഇഷ്ടമല്ലേ
കാറ്റാടീ കാറ്റാടീ നീയാണെൻ കാറ്റാടി
കണ്ണാലെ ഒന്നു മിണ്ടൂല്ലേ...എന്നെ ഇഷ്ടമല്ലേ...
ഞാനെന്തു പറഞ്ഞാലും നീ എന്തിനു ചാഞ്ചാടി
നിന്റെ പൂവില്ലാ കുഞ്ഞിളം ചില്ലകൾ എങ്ങനെ പൂ ചൂടി...
(കാറ്റാടീ കാറ്റാടീ....)

വെള്ളിവെയിൽ വളക്കാരി പച്ചത്തളിർക്കുട നീട്ടി
കള്ളച്ചിരി കിലുക്കാറുണ്ടോ...
കൂട്ടിന്നുള്ളിലടച്ചാലും ചൂളംകുത്തി പറക്കാനായ്
മിഞ്ചക്കിളി കൊതിക്കാറുണ്ടോ....
അടുത്തു കണ്ടൊരാദ്യനാളുമോർത്തു നിൻ
തണൽ തണുപ്പിലൊന്നെനിക്കു ചായുവാൻ
നിവർത്തുമോ മനസ്സിലെ വിരിഞ്ഞ തിങ്കളിന്നു
തൂവെണ്ണിലാ....
കാറ്റാടീ കാറ്റാടീ നീയാണെൻ കാറ്റാടി
കണ്ണാലെ ഒന്നു മിണ്ടൂല്ലേ...എന്നെ ഇഷ്ടമല്ലേ...

ചെല്ലത്തുമ്പിക്കൂട്ടങ്ങൾ കുറുനിര വള്ളിമേലേ
ഊയലിട്ടു കളിക്കാറുണ്ടോ...
മുത്തുമണിക്കുളിർമാരി കേട്ടറിഞ്ഞ കഥയെല്ലാം
തൊങ്ങൽ വെച്ചു പറയാറുണ്ടോ....
നിനക്കു മാത്രമായ് തരുന്ന വാക്കുകൾ
നിറങ്ങൾ തൂകുമീണമുള്ള പാട്ടുകൾ
തുളുമ്പി നിൻ കിനാവിതിൽ പറന്നു വന്നു ഞാൻ...
തേൻ തെന്നലായ്....

കാറ്റാടീ കാറ്റാടീ നീയാണെൻ കാറ്റാടി
കണ്ണാലെ ഒന്നു മിണ്ടൂല്ലേ...എന്നെ ഇഷ്ടമല്ലേ...
കാറ്റായി കാറ്റായി കനവിലെ കാറ്റായി
മെല്ലെ വന്നൊന്നു തൊട്ടില്ലേ...ഇഷ്ടം കൂടിയില്ലേ...
ഞാനെന്തു പറഞ്ഞാലും നീ എന്തിനു ചാഞ്ചാടി
നിന്റെ പൂവില്ലാ കുഞ്ഞിളം ചില്ലകൾ എങ്ങനെ പൂ ചൂടി...
കാറ്റാടീ കാറ്റാടീ നീയാണെൻ കാറ്റാടി
കണ്ണാലെ ഒന്നു മിണ്ടൂല്ലേ...എന്നെ ഇഷ്ടമല്ലേ...
Movie/Album name: Proprietors Kammath & Kammath
Artists