യുദ്ധം തുടങ്ങി യുദ്ധം ധർമ്മം മറന്ന യുദ്ധം തീപാറുന്നൊരു മിന്നൽചിറകിൽ പായുന്നൊരു പടയോട്ടം പടവുകൾ അനവധി താണ്ടാൻ ജീവിതമെന്ന പ്രയാണം കാവൽമാടം കണ്ണുമിഴിക്കും നേരത്തിരുളായ് വേഷം മാറാം ദോഷം മാറാൻ കൂട്ടം വന്നാൽ മായം കാട്ടാം തേടി പോകാം നേടി പോരാം കൺനോട്ടമേൽക്കുന്നതെല്ലാം ഞാൻ വെട്ടിപിടിച്ചു നേടും
താഴാതെ നീന്തി തുഴയുന്ന നേരം തീരത്തൂന്നകലത്തായല്ലോ പോരാടി നീങ്ങാം പൊന്നും മിന്നും നേടാം തീരം തേടുകയാണല്ലോ ചക്രങ്ങൾ പോയാലും തേരിൽ ഞാൻ പാഞ്ഞിടും യാഗാശ്വം പോലെ തെന്നിതെന്നി പോകും അസ്ത്രങ്ങൾ തീർന്നാലോ കണ്ണാലെ നേരിടും വിജയത്തിൻ വീഥിയിൽ ഉദയമായ്
റൺ ഗോപാല റൺ റൺ ഗോപാല ഗെറ്റ് അവേ ഫ്രം ദ കോപ്‌സ് ഗോപാല ഗോ ഗോ ഗോ റൺ ഗോപാല റൺ റൺ