Punchapaadathinakkareyakkare

2023
Lyrics
Language: Malayalam

പുഞ്ചപ്പാടത്തിനക്കരെയക്കരെ
പൊൻപാറക്കുന്നിന്റെ താഴ്വരയിൽ
പിച്ചനടന്നു കളിക്കുമിളങ്കാറ്റേ
പാടുമോ നീയൊരു കൊച്ചുഗാനം

തിന്തിമിതെയ്യാരാ ഒ തെയ്യാ
തിന്തിമി തെയ്യാരാ
തിന്തിമിതെയ്യാരാ ഒ തെയ്യാ
തിന്തിമി തെയ്യാരാ

പാടത്തുകൊയ്യുന്ന പെണ്ണുങ്ങൾ പാടുന്ന
പൊന്നരിവാളിന്റെ പാട്ടുപാടു
കറ്റമെതിക്കുന്ന മങ്കമാർ പാടുന്ന
കർഷക പാട്ടൊന്നു മൂളിപ്പാടൂ

തിന്തിമിതെയ്യാരാ ഒ തെയ്യാ
തിന്തിമി തെയ്യാരാ
തിന്തിമിതെയ്യാരാ ഒ തെയ്യാ
തിന്തിമി തെയ്യാരാ

പുത്തരിമണ്ണിലെ കൈതവളപ്പിലെ
ഓലയരിയും കറുത്തപെണ്ണേ
പാടുന്ന പടയണി പാട്ടൊന്ന് പാടുവാൻ
ഓടിവരുമോ നീ കുഞ്ഞിക്കാറ്റേ

തിന്തിമിതെയ്യാരാ ഒ തെയ്യാ
തിന്തിമി തെയ്യാരാ
തിന്തിമിതെയ്യാരാ ഒ തെയ്യാ
തിന്തിമി തെയ്യാരാ
Movie/Album name: Dance Party
Artists