വോട്ട്! ഒരു തെരഞ്ഞെടുപ്പടുക്കണ- സമയത്തു വിലയുള്ള നോട്ട് ഈ നോട്ട്! ചുടുമനസ്സിന്റെ നിറമുള്ള മഷികൊണ്ടു വിധിയിട്ട ചീട്ട് ചുമ്മാതെ കളയരുതമ്മിണിയേ! പുതുസമ്മാനമാക്കൂ സോദരിയേ! ജയം എന്നും നമുക്കേ പൈങ്കിളിയേ! ജയ് കേരളവിദ്യാര്‍ത്ഥിമുന്നണിയേ!
ചോര തുടിയ്‌ക്കണ കൈകളേ ഈങ്കുലാബ് സിന്ദാബാദ് സിന്ദൂരതാരപതാക തരൂ ഈങ്കുലാബ് സിന്ദാബാദ് ചെങ്കതിരണിയാന്‍ കൂടെ വരൂ! നല്ല സഖാവിനൊരോട്ടു തരൂ! ഈ നാടിനുവേണ്ടിയൊരോട്ടു തരൂ! ഓ തകതക തകതക തകതക തകധോം (വോട്ട്)
അടിപിടിയിടിയുടെ കൊടികൊണ്ടു നടക്കു- മൊരിടതനു കൊടുക്കരുതോട്ട്! വെളുവെളെ ചിരിക്കണ പുളുവടിനടത്തണ വലതനു തരികില്ലൊരോട്ട്! സമരം വേണ്ടൊരു ജയിലും വേണ്ട! ശാന്തിയ്‌ക്കെന്നുടെ വോട്ട്! ഒരു പാവപ്പെട്ടവനെല്ലാം നല്‍കാന്‍ തന്റേടമുള്ളവനോട്ട്! വീശണ പാര്‍ട്ടിയ്‌ക്കോട്ടില്ല! തോക്കണ പാര്‍ട്ടിയ്‌ക്കോട്ടില്ല! കള്ളവോട്ടു വേണ്ട വേണ്ട ചെഞ്ചോരേ! ധത്തിരികിട തോം ത (വോട്ട്)