Karthaave Neeyenne

2018
Lyrics
Language: English

Karthaave neeyenne kaividalle
Nee nalla edayanalle
Thettukalellam porukkename
Nervazhi kaattename ennum
Nervazhi kaattename
(karthaave ...)

Ethra apaaramaam snehathin athbutham
Bhoomiyil nee rachicchoo (2)
Nin vachanangalil daivamahathwathin
Idiminnal kooduvacchoo
Njangal than jeevithavazhikalil thirumizhi
Deepangal prabha chorinjoo ennum
Thirumizhi prabha chorinjoo
(karthaave ...)

Mannithil daivathin saamrajyam
Annu nee vaagddaanam nalkiyille (2)
Paapangal muzhuvanum kazhukuvaan neeyannu
Thiruraktham chinthiyille
Njangal than vilayizhaa jeevithamokkeyum
Parisudhamaakkiyille devan
Parisudhamaakkiyille
(karthaave ...)
Language: Malayalam

കർത്താവേ നീയെന്നെ കൈവിടല്ലേ
നീ നല്ല ഇടയനല്ലേ
തെറ്റുകളെല്ലാം പൊറുക്കേണമേ
നേർവഴി കാട്ടേണമേ എന്നും
നേർവഴി കാട്ടേണമേ
(കർത്താവേ ...)

എത്ര അപാരമാം സ്നേഹത്തിൻ അത്ഭുതം
ഭൂമിയിൽ നീ രചിച്ചൂ (2)
നിൻ വചനങ്ങളിൽ ദൈവമഹത്വത്തിൻ
ഇടിമിന്നൽ കൂടുവച്ചൂ
ഞങ്ങൾ തൻ ജീവിതവഴികളിൽ തിരുമിഴി
ദീപങ്ങൾ പ്രഭ ചൊരിഞ്ഞൂ എന്നും
തിരുമിഴി പ്രഭ ചൊരിഞ്ഞൂ
(കർത്താവേ ...)

മണ്ണിതിൽ ദൈവത്തിൻ സാമ്രാജ്യം
അന്നു നീ വാഗ്‌ദ്ദാനം നൽകിയില്ലേ (2)
പാപങ്ങൾ മുഴുവനും കഴുകുവാൻ നീയന്ന്
തിരുരക്തം ചിന്തിയില്ലേ
ഞങ്ങൾ തൻ വിലയിഴാ ജീവിതമൊക്കെയും
പരിശുദ്ധമാക്കിയില്ലേ ദേവൻ
പരിശുദ്ധമാക്കിയില്ലേ
(കർത്താവേ ...)
Movie/Album name: Sthanam
Artists