കാമദാഹക്കൊടുങ്കാറ്റിൽ കലികയറും തിരകൾ മോഹഭംഗ നീർച്ചുഴിയായ് മുങ്ങിപ്പൊങ്ങും തിരകൾ ഏതു കാറ്റുമടങ്ങും ഏതു മഴയുമൊടുങ്ങും എല്ലാം ശാന്തമാകും നേരം എത്ര വലിയ ലോകം ഇത്ര ചെറിയ ഹൃദയം ജീവിതമാം സാഗരത്തിൽ...
സർഗ്ഗശക്തിതൻ കഥകൾ സ്വർഗ്ഗമാക്കും തീരം പുണ്യമോഹപ്പൂവനങ്ങൾ പൂത്തുലയും തീരം ഏതു കഥയും മറയും ഏതു പൂവും കൊഴിയും എല്ലാം മാഞ്ഞുതീർന്നുവെന്നാൽ എത്ര വലിയ ദുഃഖം ഇത്ര ചെറിയ മൗനം ജീവിതമാം സാഗരത്തിൽ ഹൃദയമെന്നൊരു ദ്വീപ്...