SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Unnathangalil vaanirunna Mandiramaanithu kanmu Bheekara vishappin viliyaalithil haa Thakarnnu jeevitham Vilaasa leelaagaanam paadiya Bhavanamaanithoru kaale Vishannu kezhum deena ninaadam Kelppathinnathil neele Sakala bhaagyavum saadaram haa Kaathu ninnathaanithine Vaanirunnithil naadhayival than Priyayaay kuleenaa Vishannu poriyum palarkkumannaal Choru nalkiyee vanitha Jeevanekiyee maathaa Pidanjidunnu jeevanithu haa innu Vishappin viliyaale Kanneeru thaanaa venchumar polum Thookidunnithaa haa Udaaranaakum grihaadhinaadhan Pirinju poya mrithiyaale Sahaayamekaanananja neechan Kavarnnu sakalam chathiyaale Palayidangalil vela cheyyuvaan Poyival vishappin viliyaale Manachinthayaal thozhilukalellaam Vedinjivaluruki pashiyaale Oduvilezhayaay evayaay Bheekaravishappin viliyaale Paarilaaru thaan evamaakaa Kadhina vishappin viliyaale Ethra jeevitham thakarunnee vidham Dussaha vishappin viliyaale Nirddaya vishappin viliyaale Nishtoora visappin viliyaale ഉന്നതങ്ങളില്‍ വാണിരുന്ന മന്ദിരമാണിതു കാണ്മൂ ഭീകരവിശപ്പിന് വിളിയാലിതില് ഹാ തകര്‍ന്നു ജീവിതം വിലാസലീലാഗാനം പാടിയ ഭവനമാണിതൊരു കാലേ വിശന്നു കേഴും ദീനനിനാദം കേള്പ്പതിന്നതില് നീളെ സകല ഭാഗ്യവും സാദരം ഹാ കാത്തുനിന്നതാണിതിനേ വാണിരുന്നിതില് നാഥയിവള് തന് പ്രിയനായു് കുലീനാ വിശന്നു പൊരിയും പലര്ക്കുമന്നാള് ചോറു നല്കിയീ വനിത ജീവനേകിയീ മാതാ പിടഞ്ഞിടുന്നു ജീവനിതു ഹാ ഇന്നു വിശപ്പിന് വിളിയാലെ കണ്ണീരു താനാ വെണ്ചുമര് പോലും തൂകിടുന്നിതാ ഹാ ഉദാരനാകും ഗൃഹാധിനാഥന്‍ പിരിഞ്ഞു പോയപമൃതിയാലെ സഹായമേകാനണഞ്ഞ നീചന് കവര്‍ന്നു സകലം ചതിയാലെ പലയിടങ്ങളില്‍ വേല ചെയ്യുവാന്‍ പോയിവള്‍ വിശപ്പിന് വിളിയാലെ മാനചിന്തയാല് തൊഴിലുകളെല്ലാം വെടിഞ്ഞിവളുരുകി പശിയലെ ഒടുവിലേഴയായു് ഏവയായു് ഭീകരവിശപ്പിന് വിളിയാലെ പാരിലാരുതാന് ഏവമാകാ കഠിന വിശപ്പിന് വിളിയാലെ എത്ര ജീവതം തകരുന്നീവിധം ദുസ്സഹവിശപ്പിന് വിളിയാലെ നിര്ദ്ദയവിശപ്പിന് വിളിയാലെ നിഷ്ഠൂര വിശപ്പിന് വിളിയാലെ
Movie/Album name: Vishappinte Vili
Artists