കോഴിക്കഴുത്തന്‍ മലയ്ക്കു മേലെ പൂഴിക്കടകം തൊടുത്തതല്ല ഓ ഓ കോഴിക്കഴുത്തന്‍ മലയ്ക്കു മേലെ പൂഴിക്കടകം തൊടുത്തതല്ല തങ്കക്കതിരോനുദിച്ചതല്ല അങ്കക്കിഴിപ്പണം വെച്ചതല്ല മയ്യഴിക്കളരി ജയിച്ചു വന്ന മലനാട്ടുവീരന്റെ പൊന്‍കൊടിയാണേ ഓ ഓ ഓ...... ഓ ഓ ഓ.....
കരിവീട്ടി മെയ്യുള്ള കാമദേവന്‍ കരളുറപ്പുള്ള പടത്തലവന്‍ ഓ ഓ കരിവീട്ടി മെയ്യുള്ള കാമദേവന്‍ കരളുറപ്പുള്ള പടത്തലവന്‍ നാല്‍പ്പതു കളരിക്കുടയോനാണേ നാടിന്റെ ഓമനപ്പുത്രനാണേ പട്ടും വളയും അണിഞ്ഞുകൊണ്ടേ ആടാം പാടാം പിണാത്തിമാരേ.... ഓ ഓ ഓ...... ഓ ഓ ഓ.....