യാത്രാമൊഴി പറയാതെ മറഞ്ഞു പോയ് നീ എവിടേയ്ക്കോ അകന്നു പോയ് നീ എവിടേയ്ക്കോ യാത്രാമൊഴി പറയാതെ നീ ഇറ്റിറ്റുതന്നയാസ്നേഹനീരോർമ്മയായ് എൻ ജീവനിൽ.. എൻ ജീവനിൽ മറഞ്ഞുപോയ് നീ എവിടേയ്ക്കോ അകന്നു പോയ് നീ എവിടേയ്ക്കോ യാത്രാമൊഴി പറയാതെ എവിടേ നീ എവിടെ
മുകിലോടു ചോദിച്ചു മഴയോടു ചോദിച്ചു എവിടേ നീ എവിടെ ഇലയോടു ചോദിച്ചു ശിലയോടു ചോദിച്ചു എവിടേ നീ എവിടെ
അന്നു ഞാൻ ചാർത്തിയ ചന്ദനതിലകം മാഞ്ഞു പോയോ സ്നേഹനീലാംബരി കേട്ടുമയങ്ങിയ മടിത്തട്ടു മറന്നു പോയോ? നീയൊരു നാൾ വരും എന്നാരോ പറഞ്ഞു മനസ്സിൽ നിലാവായ് ഓർമ്മകൾ പെയ്തു (യാത്രാമൊഴി പറയാതെ..)