പുണ്യം പുലര്‍ന്ന പൊന്നിന്‍ പ്രഭാതമെന്നെ പുണര്‍ന്നുവോ എന്നും തൊഴുന്ന കയ്യില്‍ പ്രസാദ സ്വര്‍ണ്ണം തിളങ്ങിയോ ഇളവേനല്‍കിനാക്കള്‍ കുളിരുകോരും നേരം പ്രഭാമയീ.. (പുണ്യം പുലര്‍ന്ന)
അണതകര്‍ത്തൊരീ പ്രവാഹലഹരിയില്‍ ഒഴുകും ഓടമായ് നീ ഇരുള്‍ തടഞ്ഞൊരെന്‍ വഴിയില്‍ ഇനി നീ കനക ദീപമായി നീ ചിറകു കുടയും ഒരു ദാഹം അകലെ അകലെ ഒരു തീരം മിഴിയിലണിയും താരം അരികിലെന്‍റെ മധുപാത്രം (പുണ്യം പുലര്‍ന്ന)
ഋതുശാന്തമീ വികാരവനികയില്‍ അമൃതസന്ധ്യയായി പുഴകള്‍ പുല്‍കുന്ന പ്രണയജലധിയിലൊരു പുളകകാവ്യമായ് ഇണകള്‍ തഴുകുമൊരു യാമം ഇനിയും ഇനിയും ഒരു ജന്മം ഇതളില്‍ ഇതള്‍ വിരിയും രാവില്‍ മധുവില്‍ മധുനിറയും നോവില്‍ (പുണ്യം പുലര്‍ന്ന)