Oru Paattu Njan Kelke

1985
Lyrics
Language: Malayalam

(സ്ത്രീ) ഉം... അ... ഉം...
ഒരു പാട്ടു് ഞാന്‍ കേള്‍ക്കേ
ഒരു രാഗം സ്വരമണിയേ
(ഒരു പാട്ടു് )
പ്രാണനൊന്നായു് തഴുകും പോലെ
ഉള്ളില്‍ നിന്നും ഒരു ഗീതം
‌ഒരു പാട്ടു് ഞാന്‍ കേള്‍ക്കേ

(സ്ത്രീ) ലാല...
ഞാന്‍ പോകുമിടമെല്ലാം
തന്നില്‍ നീ വന്നു വിടരുന്നു
എന്‍ പ്രാണനിന്നാധാരം
എല്ലാ നാളിലും നീയാകും
നീയമൃതാഞ്ജീവനദി
എന്നാശതന്‍ ദീപം നീ
(പു) പ്രാണനൊന്നായു് തഴുകും പോലെ
ഉള്ളില്‍ നിന്നും ഒരു ഗീതം
‌(ഡു) ഒരു പാട്ടു് ഞാന്‍ കേള്‍ക്കേ

(പു) നീ പാടും അലയായാല്‍
നിന്നില്‍ ലയമായു് തുടരും ഞാന്‍
എന്‍ മാനസതാളം നീ
നിന്‍ മാനസതാളം ഞാന്‍
എന്‍ നയനങ്ങള്‍ സമുദ്രങ്ങളായു്
അതില്‍ കാണ്മതു് നിന്‍ ഭാവങ്ങള്‍
(പു) പ്രാണനൊന്നായു് തഴുകും പോലെ
ഉള്ളില്‍ നിന്നും ഒരു ഗീതം
‌(ഡു) ഒരു പാട്ടു് ഞാന്‍ കേള്‍ക്കേ

(പു) എന്‍ കണ്ണുകള്‍ അടയില്ല
നിന്‍ തൂമുഖം കാണാതെ
(സ്ത്രീ) എന്നുദയവും നിന്നാലേ
(പു) നീയാകും പ്രഭയാലേ
(സ്ത്രീ) എന്നായിരം ജന്മങ്ങളും
(പു) നാം തമ്മില്‍ ഒന്നിക്കുവാന്‍
(സ്ത്രീ) പ്രാണനൊന്നായു് തഴുകും പോലെ
ഉള്ളില്‍ നിന്നും ഒരു ഗീതം
‌(ഡു) ഒരു പാട്ടു് ഞാന്‍ കേള്‍ക്കേ
Movie/Album name: Ente Ponnumol
Artists