തൊട്ടു ഞാൻ പട്ടുമൊട്ടിൽ അതു മുത്തണിത്തിങ്കളായി ആകാശമിന്നു കാണുവാൻ നിൻ മുഖത്തെത്തവേ കണ്ടു ഞാൻ രണ്ടു പൂക്കൾ അതു വണ്ടണിച്ചെണ്ടു പോലെ പൂമാനം കാണുവാൻ നിൻ മിഴിത്താരമായ് മഞ്ഞുതുള്ളി ആരാരോ മുത്തുപോലെ കോർക്കും തൂവെയിൽ തിടമ്പേ നീ ഉമ്മവെച്ചു നോക്കും വെറുതെ വെയിലേറ്റോ നിൻ ഹൃദയം ഉരുകുന്നു പെൺപൂവേ (ശ്വാസത്തിൻ താളം...)
മുന്തിരിച്ചിന്തു മൂളും ഒരു തംബുരുക്കമ്പിപോലെ പാടാമോ രാക്കിളീ നിൻ കിളിക്കൊഞ്ചലാൽ ചെമ്പകച്ചില്ലമേലെ ഇനി അമ്പലപ്രാവുപോലെ കൂടേറാൻ പോരുമോ താമരത്തെന്നലേ വെണ്ണിലാവിലാരോ വീണമീട്ടി നിൽപ്പൂ മൺചെരാതുമായ് മേലേ കാവലായി നിൽപ്പൂ ഇനിയും പറയില്ലേ പ്രണയം പകരില്ലേ വെൺപൂവേ (ശ്വാസത്തിൻ താളം...)