ഒന്നുണർന്നു വന്നു സൂര്യൻ കണ്ണുകൾ തലോടി മെല്ലെ ഉള്ളുമൂടുമീയിരുട്ടിൽ നേർത്ത വെട്ടം തൂകുന്നതെന്നോ നെഞ്ചിലുള്ള സ്വപ്നലോകം ഞാൻ തിരഞ്ഞലഞ്ഞ നേരം ഓർക്കുവാൻ മറന്നു പോയോ പിന്നിൽ മിന്നും ആ നല്ലകാലം കാലങ്ങൾ മാറിയാലും കാതങ്ങൾ താണ്ടിയാലും അറിയാതെൻ ഓർമ്മ തേടും സ്നേഹനൂലിൽ നെയ്തൊരാ കൂട്
ഒന്നുണർന്നു വന്നു സൂര്യൻ കണ്ണുകൾ തലോടി മെല്ലെ ഉള്ളുമൂടുമീയിരുട്ടിൽ നേർത്ത വെട്ടം തൂകുന്നതെന്നോ മുന്നിലുള്ള സ്വപ്നലോകം നോക്കി ഞാനിരുന്ന നേരം ഓർക്കുവാൻ മറന്നു പോയോ സ്നേഹമൂറും ആ കുഞ്ഞുവീട്
വാനോളം മോഹങ്ങൾ ഈ മണ്ണിൽ പാകും കാലം കണ്മുന്നിൽ തെളിയുന്നു കണ്ണാടിയിലെന്നതു പോലെ മിഴികൾ ഞാൻ പൂട്ടിയിരുന്നാലോ മിഴികൾ ഞാൻ പൂട്ടിയിരുന്നാലും തെളിയുമതെല്ലാം കാതോർക്കാതെങ്ങു തിരിഞ്ഞാലും കേൾക്കുമതെല്ലാം അയ്യോ എൻ മനസിനിതെന്താ അയ്യോ എൻ തലയിലിതെന്താ ഈ ഗതി ഇനി മാറുവതെന്നോ ഇതിനൊരു പ്രതിവിധിയെന്താവോ ഈ വീടൊരു കഥയായ് മാറുന്നോ
കാലമെത്ര മാറിയാലും കാതമെത്ര താണ്ടിയാലും അറിയാതെൻ ഓർമ്മ തേടും സ്നേഹനൂലിൽ നെയ്തൊരാ കൂട്