പ്രേമം...ഓ... പ്രേമം സ്ത്രീ പുരുഷ പ്രേമം ഭൂമിയുള്ള കാലം വരെയും പൂവിടുന്ന ലോല വികാരം
ആരെയും ആരാധകരാക്കും അതിന്റെ ഹംസ ഗാനം ആരെയും തൃപ്പാദ ദാസരാക്കും അതിന്റെ ചുണ്ടിലെ മന്ദഹാസം ആ ഗാനം ഞാൻ കേട്ടു ആ മന്ദഹാസം ഞാൻ കണ്ടു (പ്രേമം...സ്ത്രീ)
ആരെയും സ്വപ്നാടകരാക്കും അതിന്റെ മന്ത്രവാദം ആയിരം സ്വർഗ്ഗങ്ങൾ തീർത്തു തരും അതിന്റെ കയ്യിലെ പാന പാത്രം ആ മന്ത്രം ഞാൻ കേട്ടു ആ പാന പാത്രം ഞാൻ കണ്ടു (പ്രേമം...സ്ത്രീ)