സ്വര്‍ണ്ണ ഗോപുര നര്‍ത്തകീശില്പം കണ്ണിനു സായൂജ്യം നിന്‍ രൂപം {2} ഏതൊരു കോവിലും ദേവതയാക്കും ഏതു പൂജാരിയും പൂജിയ്‌ക്കും നിന്നെ ഏതു പൂജാരിയും പൂജിയ്‌ക്കും സ്വര്‍ണ്ണഗോപുര നര്‍ത്തകീശില്പം കണ്ണിനു സായൂജ്യം നിന്‍ രൂപം...
പ്രേമവൃന്ദാവന ഹേമന്തമേ നിന്റെ പേരു കേട്ടാല്‍ സ്വര്‍ഗ്ഗം നാണിക്കും{2} ആ രാഗസോമരസാമൃതം നേടുവാന്‍ ആരായാലും മോഹിക്കും ആനന്ദചന്ദ്രികയല്ലേ നീ അഭിലാഷമഞ്ജരിയല്ലേ നീ? അഭിലാഷ മഞ്ജരിയല്ലേ നീ...
സ്വര്‍ണ്ണ ഗോപുര നര്‍ത്തകീശില്പം കണ്ണിനു സായൂജ്യം നിന്‍ രൂപം..
ആഹാ....ഓഹോഹോഹോ.ഹോ.. ആഹാഹാഹാ....ആ.....
രാഗവിമോഹിനി ഗീതാഞ്ജലീ നിന്റെ നാവുണര്‍ന്നാല്‍ കല്ലും പൂവാകും{2} ആ വര്‍ണ്ണഭാവസുരാമൃതധാരയെ ആരായാലും സ്നേഹിക്കും ആത്മാവിന്‍ സൌഭാഗ്യമല്ലേ നീ? അനുരാഗസൗരഭ്യമല്ലേ നീ? അനുരാഗ സൗരഭ്യമല്ലേ.. നീ..
സ്വര്‍ണ്ണ ഗോപുര നര്‍ത്തകീശില്പം കണ്ണിനു സായൂജ്യം നിന്‍ രൂപം ഏതൊരു കോവിലും ദേവതയാക്കും ഏതു പൂജാരിയും പൂജിയ്‌ക്കും നിന്നെ ഏതു പൂജാരിയും പൂജിയ്‌ക്കും...