കാലവർഷകാമുകിയേ കാണട്ടെ നിന്റെ കളിയാട്ടം മിന്നൽ നിന്റെ പുഞ്ചിരിയോ കണ്ണിൽ കത്തുന്ന പൂത്തിരിയോ ഓടും നദികളിൽ നീ നീട്ടിപ്പാടും താരാട്ട് ഓളം നീളെ താളംകൊട്ടും താരാട്ട് തീയാട്ട് കാർമുകിൽ ഓടിവരും ഇരുൾ മൂടിവരും കുളിർ കൂടിവരും
ശ്യാമവർണ്ണപ്പൈങ്കിളിയേ പാടൂ നിന്റെ കളംപാട്ട് തെന്നൽ നിന്റെ പൂങ്കുഴലോ നെഞ്ചം മീട്ടും തംബുരുവോ ദൂരെ മലമുകളിൽ തിരുതകൃതി തേരോട്ടം മാനം മേലെ കോലംതുള്ളും പോരാട്ടം പോരാട്ടം (കാർമുകിൽ ഓടിവരും......)